പട്ടുവം പറപ്പൂലിലെ എ വി കൃഷ്ണ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിനു വേണ്ടി നിർമ്മിച്ച കെട്ടിടോദ്ഘാടനം എ എൻ ഷംസീർ നിർവഹിച്ചു

പട്ടുവം പറപ്പൂലിലെ എ വി കൃഷ്ണ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിനു വേണ്ടി നിർമ്മിച്ച കെട്ടിടോദ്ഘാടനം എ എൻ ഷംസീർ നിർവഹിച്ചു
Dec 30, 2024 02:47 PM | By Sufaija PP

തളിപ്പറമ്പ:സാമൂഹ്യ മാറ്റങ്ങൾക്കു വേണ്ടി നിലകൊണ്ട വായനശാലകളും ഗ്രന്ഥാലയങ്ങളും നിലനിർത്തി കൊണ്ട് പോകാൻ യുവതലമുറ രംഗത്ത് വരുണമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു .

പട്ടുവം പറപ്പൂലിലെ എ വി കൃഷ്ണൻ സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയത്തിനു വേണ്ടി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വായനയിലൂടെ ലോകത്തെ മനസിലാക്കണം. പഠിക്കുന്ന സിലബസ്സിനു പുറത്ത് വിദ്യാർത്ഥികൾക്ക് റീഡിംഗ് വേണം . ഗ്രന്ഥാലയങ്ങളും വായനശാലകളും ആക്രമിക്കപ്പെടുകയും തീവെക്കുകയും സാംസ്കാരിക നായകൻമാരെ വെടിവെച്ച് കൊല്ലുകയും ചെയ്യുന്ന കാലഘട്ടമാണിന്ന്‌. ആശയങ്ങൾ പ്രചരിപ്പിക്കപ്പെടാതിരിക്കുന്നതിനു വേണ്ടിയാണ് വായനശാലകളും ഗ്രന്ഥാലയങ്ങവും തകർക്കുകയും സാംസ്കാരിക നായകരെ ഇല്ലാതാക്കുകയും ചെയ്ത് വരുന്നത്.

രാജ്യത്ത് വർഗീയതയും ജാതിയതയും ശക്തിപ്പെടുന്നു . ഒരു രാജ്യം ഒരു മതമാണിവരുടെ ലക്ഷ്യം . രാജ്യത്തെ വംശീയതയിലേക്ക് കൊണ്ട് പോകാൻ ശ്രമിക്കുന്ന ശക്തികളെ എതിർക്കപ്പെടേണ്ടതാണെ അദ്ദേഹം പറഞ്ഞു.

എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് ആദ്യകാല സാരഥികള ആദരിച്ചു. മുൻ എം എൽ എ :ടി വി രാജേഷ് മുഖ്യാതിഥിയായിരുന്നു. 

വായനശാല സെക്രട്ടി എം ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ _ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ ,പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സുനിത, ഗ്രാമപഞ്ചായത്ത് മെമ്പർ വി ആർ ജോത്സ്ന , തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടരി വി സി അരവിന്ദാക്ഷൻ, തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി ലത, പട്ടുവം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ കരുണാകരൻ,പു ക സ തളിപ്പറമ്പ് മേഖല ട്രഷറർയു വി വേണു , പട്ടുവം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി വി ബാലകൃഷ്ണൻ, പറപ്പൂൽ വായനശാല പ്രസിഡണ്ട് പി വി ദിവാകരൻ, പറപ്പൂർ ക്രിക്കറ്റ് ക്ലബ്ബ് സെക്രട്ടരി പി പി പ്രദീഷ്, സി പി എം അരിയിൽ മുൻ ലോക്കൽ സെക്രട്ടരികെ ദാമോദരൻ എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം ചെയർമാൻ വി വി ചന്ദ്രൻ സ്വാഗതവും കൺവീനർ ടി പി ജയാനന്ദൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി. എം വിജിൻ എം എൽ എ, മുൻ എം എൽ എ : ടി വി രാജേഷ് എന്നിവരുടെ പ്രത്യേക വികസന നിധി 27 ലക്ഷം രൂപഉപയോഗിച്ച് നിർമ്മിച്ചതാണ് കെട്ടിടം.

AN Shamseer inaugurated the building

Next TV

Related Stories
രാജ്യത്തിന്‍റെ യശസുയർത്തിയ നടപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

Jul 28, 2025 03:24 PM

രാജ്യത്തിന്‍റെ യശസുയർത്തിയ നടപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

രാജ്യത്തിന്‍റെ യശസുയർത്തിയ നടപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്...

Read More >>
ആദായനികുതി പഠനക്ലാസ് നാളെ സംഘടിപ്പിക്കും

Jul 28, 2025 03:01 PM

ആദായനികുതി പഠനക്ലാസ് നാളെ സംഘടിപ്പിക്കും

ആദായനികുതി പഠനക്ലാസ് നാളെ...

Read More >>
വാട്സ്ആപ് വഴി ജോലി വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് :കണ്ണൂരിൽ നാല് പേർക്ക് പണം നഷ്ടമായി

Jul 28, 2025 01:26 PM

വാട്സ്ആപ് വഴി ജോലി വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് :കണ്ണൂരിൽ നാല് പേർക്ക് പണം നഷ്ടമായി

വാട്സ്ആപ് വഴി ജോലി വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് :കണ്ണൂരിൽ നാല് പേർക്ക് പണം നഷ്ടമായി...

Read More >>
പറശ്ശിനിക്കടവ് ബോട്ട് ജെട്ടിവെള്ളത്തിൽ മുങ്ങി:സർവീസുകൾ താത്കാലികമായി നിർത്തി വെച്ചു

Jul 28, 2025 01:19 PM

പറശ്ശിനിക്കടവ് ബോട്ട് ജെട്ടിവെള്ളത്തിൽ മുങ്ങി:സർവീസുകൾ താത്കാലികമായി നിർത്തി വെച്ചു

പറശ്ശിനിക്കടവ് ബോട്ട് ജെട്ടിവെള്ളത്തിൽ മുങ്ങി:സർവീസുകൾ താത്കാലികമായി നിർത്തി വെച്ചു...

Read More >>
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര വകുപ്പുകൾ

Jul 28, 2025 11:31 AM

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര വകുപ്പുകൾ

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര...

Read More >>
മംഗളൂരു സ്വദേശി തളിപ്പറമ്പിൽ എം.ഡി.എം.എയുമായി പിടിയിൽ

Jul 28, 2025 11:08 AM

മംഗളൂരു സ്വദേശി തളിപ്പറമ്പിൽ എം.ഡി.എം.എയുമായി പിടിയിൽ

മംഗളൂരു സ്വദേശി തളിപ്പറമ്പിൽ എം.ഡി.എം.എയുമായി പിടിയിൽ...

Read More >>
Top Stories










News Roundup






//Truevisionall