---
title: "പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾ ജനുവരിയിൽ"
english_title: "mundyakkaavu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/259878/mundyakkaavu"
published_at: "2024-12-30T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67723cb6e36b7_news-card.jpg"
keywords: []
---

# പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾ ജനുവരിയിൽ

> **Lead Summary:** തളിപ്പറമ്പ് :പന്ത്രണ്ട് വർഷത്തിലെ രിക്കൽ നടത്തുന്ന പുക്കോത്ത് തെരുവിലെ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിൻ്റെ ഭാഗമായി കോലധാരികൾക്ക് അടയളം കൊടുക്കൽ, നാൾമരം മുറി ചടങ്ങുകൾ ജനുവരിയിൽ നടത്താൻ ഒറ്റക്കോല മഹോത്സവ കമ്മിറ്റി തീരുമാനിച്ചു .

## Article Content

തളിപ്പറമ്പ് :പന്ത്രണ്ട് വർഷത്തിലെ രിക്കൽ നടത്തുന്ന പുക്കോത്ത് തെരുവിലെ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിൻ്റെ ഭാഗമായി കോലധാരികൾക്ക് അടയളം കൊടുക്കൽ, നാൾമരം മുറി ചടങ്ങുകൾ ജനുവരിയിൽ നടത്താൻ ഒറ്റക്കോല മഹോത്സവ കമ്മിറ്റി തീരുമാനിച്ചു .

കലശ -കോലo ജന്മാരിമാർക്ക് ജനുവരി 19ന് രാവിലെ 9 മണിക്ക് പൂക്കോത്ത് കൊട്ടാരത്തിൽ വെച്ച് അടയാളം കൊടുക്കൽ ചടങ്ങ് നടത്തും.

നാൾമരം മുറിയുടെ ഭാഗമായി 'വിളിച്ച് പറയൽ' ചടങ്ങ് ജനവരി 29 നും നാൾമരം മുറി ഫിബ്രവരി 19നും നടത്തും. ഫിബ്രവരി 28, മാർച്ച് 1, 2 തീയ്യതികളിലാണ് ഒറ്റക്കോല മഹോത്സവം നടക്കുക. പൂക്കോത്ത് കൊട്ടാരത്തിൽ വെച്ച് നടന്ന യോഗത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ പി മോഹനചന്ദ്രൻ അധ്യക്ഷത വഹിച്ചു .

പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ, സെക്രട്ടരി സി നാരായണൻ, വിവിധ സബ്ബ് കമ്മിറ്റി ചെയർമാൻമാരായ കെ രമേശൻ, എം ജനാർദ്ദനൻ, പി രാജൻ, അഡ്വ: എം വിനോദ് രാഘവൻ, എം ഉണ്ണികൃഷ്ണൻ, പി വിനോദ് , സി പവിത്രൻഎന്നിവർ സംസാരിച്ചു.

ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ യു ശശീന്ദ്രൻ സ്വാഗതവും ട്രഷറർ എ പി വത്സരാജ് നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/259878/mundyakkaavu)