തളിപറമ്പ് ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷവും, ഉന്നതവിജയികൾക്കുള്ള അനുമോദനവും തളിപ്പറമ്പ് റിക്രിയേഷൻ ക്ലബിൽ നടന്നു. ജില്ലാ ജഡ്ജ് രാജേഷ് ആർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്പിടി രത്നാകരൻ അധ്യക്ഷനായി. ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുത്തതളിപറമ്പ് പോലീസ് എഎസ്ഐ മുഹമ്മദലി കെ , സൈബർ പേരംഗിനെ അധികരിച്ച് ക്ലാസെടുത്തു.
തളിപറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ , മുഹമ്മദ് മദനി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.. സെക്രട്ടറി അഡ്വ: ഗിരീഷ് ജി സ്വാഗതവും, ട്രഷറർ എപി ഇബ്രാഹിoനന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും അരങ്ങേറി. പുതിയ ഭാരവാഹികളായ കെവി അബൂബക്കർ ഹാജി (പ്രസിഡണ്ട്), ലിബർട്ടി സുബൈർ(വൈസ് പ്രസിഡണ്ട്), അഡ്വ: ജി ഗിരീഷ്, (സെക്രട്ടറി), കെവി മഹേഷ് (ജോ.. സെക്രട്ടറി) ,ഡോ: കെടി ബാലചന്ദ്രൻ (ട്രഷറർ).
Thaliparam Town Residents Association