തളിപ്പറമ്പ്: മന്ന-ചിന്‍മയറോഡിനോട് സമീപം അടുത്തിടെ നിര്‍മ്മിച്ച ഓവുചാലിന് മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ലാബ് ഇടാത്തത് അപകടസാധ്യത കൂട്ടിയതായി തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍.
മന്ന ജംഗ്ഷനില്‍ നിന്ന് ഉള്‍പ്പെടെ അതിവേഗതയില്‍ വരുന്ന വാഹനങ്ങളും അതോടപ്പം കാല്‍നടയാത്രക്കാരും നിത്യനേ ഓവുചാലില്‍ വിണ് അപകടത്തില്‍ പെടുന്ന അവസ്ഥയുള്ളതിനാല്‍ അടിയന്തിര പരാഹാരം കാണണമെന്ന് അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു.
അശാസ്ത്രിയമായി നിര്‍മ്മിച്ച ഓവുചാലിന് വെള്ളംകെട്ടി നില്‍ക്കാതെ ഒഴുകി പോകാനുള്ള സൗകര്യവും അതോടൊപ്പം ഓവുചാലിന് അടിയന്തരായി സ്ലാബിട്ട് അപകടം ഒഴിവാക്കാന്‍ വേണ്ട നടപടികല്‍ കൈക്കൊള്ളണമെന്നും എക്‌സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു.ഡോ: കെ.ടി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സി.പി.സുബൈര്‍, കെ.വി. മഹേഷ്, കെ.വി.അബുബക്കര്‍, റാസ സാഗിര്‍, അബ്ദുള്‍ മജീദ്, ഷംസു ഫാല്‍ക്കന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അഡ്വ: ജി.ഗിരീഷ് സ്വാഗതവും ട്രഷറര്‍ എ.പി. ഇബ്രാഹിം നന്ദിയും പറഞ്ഞു.
thalipparamb town residance association