തളിപ്പറമ്പ: തളിപ്പറമ്പ നഗരസഭ പ്രദേശത്തും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും മഞ്ഞപിത്തരോഗത്തിന് കാരണമായ ഉറവിടം കണ്ടെത്തിയ സാഹചര്യത്തിൽ കുടിവെള്ളത്തിൻ്റെ പേരിൽ മലിനജലം വിതരണം ചെയ്ത സ്വകാര്യ കുടിവെള്ള വിതരണക്കാർക്കെതിരെ അധികൃതർ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് പൂക്കോത്ത് തെരുവിലെ കൊട്ടാരം ബ്രദേഴ്സ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗം ക്ലബ്ബ് നാല്പതാം വാർഷിക ആഘോഷ കമ്മിറ്റി ചെയർമാൻ പി രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് എം രമണൻ അധ്യക്ഷത വഹിച്ചു. കെ രാജഗോപാലൻ,ബിനോയ്,ചന്ദ്രൻ ,കെ ജനാർദ്ദനൻ,സുജാത ബാലകൃഷ്ണൻ,പി രാജൻ,എം ജനാർദ്ദനൻ,പി രാജേന്ദ്രൻ,ടി രോഷിൽഎന്നിവർ സംസാരിച്ചു.
പി സുരേഷ് സ്വാഗതവും ടി ജയദേവൻ നന്ദിയും പറഞ്ഞു.
kottaram arts and sports club