തളിപ്പറമ്പ്: മുസ്‌ലിം ലീഗ് മുൻ സംസ്ഥാന ഉപാധ്യക്ഷനും തളിപ്പറമ്പിന്റെ രാഷ്ട്രീയ മത സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ ജ്വലിച്ച് നിൽക്കുകയും ചെയ്ത കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ഏഴാം ഓർമ്മ ദിനത്തിൽ മുസ്‌ലിം ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ഖബറിടത്തിൽ പ്രാർത്ഥന നടത്തി. തളിപ്പറമ്പ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്ന പ്രാർത്ഥനയിൽ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹീം
കുട്ടി തിരുവട്ടൂർ, ജില്ലാ സെക്രട്ടറി മഹ്മൂദ് അള്ളാംകുളം,മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ഒ പി ഇബ്രാഹിം കുട്ടി മാസ്റ്റർ,ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ,ട്രഷറർ ടി വി അസൈനാർ മാസ്റ്റർ,മണ്ഡലം ഭാരവാഹികളായ കെ മുസ്തഫ ഹാജി,അബൂബക്കർ വായാട്,കെ വി അബൂബക്കർ ഹാജി,സമദ് കടമ്പേരി,പി വി അബ്ദുഷുക്കൂർ പരിയാരം,അഡ്വ മുജീബ് റഹ്‌മാൻ,സി പി വി അബ്ദുള്ള,പി മുഹമ്മദ് ഇഖ്ബാൽ,സി ഉമ്മർ,കെ വി മുഹമ്മദ് കുഞ്ഞി, കെ മുഹമ്മദ് ബഷീർ,ഷൗക്കത്തലി പൂമംഗലം, നാസർ പന്നിയൂർ,ഫൈസൽ ചെറുകുന്നോൻ,നൗഷാദ് പുതുക്കണ്ടം,പി എ വി അബൂബക്കർ,കെ മൊയ്ദു,നജീബ് ബാഖവി,കെ വി യുടെ മകൻ സി പി ബഷീർ എന്നിവർ പങ്കെടുത്തു.
തളിപ്പറമ്പ ജുമുഅത്ത് പള്ളി ഖത്തീബ് ഉമർ നദ്‌വി തോട്ടീക്കീൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
7th memorial day of KV Muhammad Kunji Master