പരിയാരം : മാലിന്യം മുക്തനവ കേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡ് തല വീട്ടുമുറ്റസദസിന്റെ ഉദ്ഘാടനം പരിയാരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോണവിൻസൻറ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ പി വി സജീവൻ അധ്യക്ഷത വഹിച്ചു കെ ഓമന,ടി അനിത എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് തലത്തിൽ ജനകീയ ക്യാമ്പയിന്റെ ഭാഗമായി വാർഡിലെ പൊതു സ്ഥാപനങ്ങൾ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. വാർഡു തലത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വീട്ടുമുറ്റ സദസ്സുകളും ഭവന സന്ദർശന പരിപാടികകളും സംഘടിപ്പിക്കാനും തീരുമാനിച്ചതായിയുംവാർഡ് മെമ്പർ പി വി സജീവൻ അറിയിച്ചു.
Iringal Ward