പരിയാരം: മുസ്ലിം ലീഗ് വിജയിച്ച തലോറയിൽ കെ സുധാകരൻ എൻ പി അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ പരിയാരം പഞ്ചായത്ത് അധികാരികൾ അനുവദിക്കുന്നില്ലെന്ന് യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇവിടെ എം. വി ഗോവിന്ദൻ എംഎൽഎയുടെ ഉയരവിളക്ക് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്ന് കാണിച്ചാണ് എംപിയുടെ വിളക്ക് സ്ഥാപിക്കാത്തത്. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നിട്ടുണ്ട്.
സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ തലോറയിൽ കഴിഞ്ഞ തവണ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്. രാഷ്ട്രീയ വിരോധം വെച്ച് നാടിന്റെ വികസനം തടയുന്ന പഞ്ചായത്തിനെതിരെ സമരയൗവനം പരിപാടി പ്രഖ്യാപിച്ചിരിക്കുകയാണ് മുസ്ലിം യൂത്ത് ലീഗ്.
Pariyaram Muslim Youth League organizes Samarayuvvanam