ഹാപ്പിനസ് സ്‌ക്വയര്‍ ജനുവരി ഒന്നിന് തുറക്കും; സംഘാടകസമിതി രീപീകരിച്ചു

ഹാപ്പിനസ് സ്‌ക്വയര്‍ ജനുവരി ഒന്നിന് തുറക്കും; സംഘാടകസമിതി രീപീകരിച്ചു
Dec 18, 2024 10:48 AM | By Sufaija PP

തളിപ്പറമ്പ്: ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനത്തിനായി സംഘാടകസമിതി രൂപീകരിച്ചു.ചിറവക്കില്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹാപ്പിനസ്സ് സ്‌ക്വയര്‍ 2025 ജനുവരി ഒന്നിനാണ് ഉദ്ഘാടനം ചെയ്യുന്നത്.

സംഘാടകസമിതി രൂപീകരണ യോഗം എം.വി.ഗോവിന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി അധ്യക്ഷത വഹിച്ചു.ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍പി.മുകുന്ദന്‍, തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.

1000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള, സൗണ്ട് സിസ്റ്റം, കസേര ഉള്‍പ്പെടെയുള്ളവ ഇന്‍ബില്‍ഡായുള്ള ടൗണ്‍ സ്‌ക്വയര്‍ മോഡലാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്.ടൂറിസം വകുപ്പിനാണ് ഇതിന്റെ പൂര്‍ണ്ണമായ നടത്തിപ്പ് ചുമതല. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 31, ജനുവരി 1 തീയ്യതികളില്‍ വിവിധ പരിപാടികളും ഇവിടെ നടക്കുന്നു.

ക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ് സെമിക്ലാസിക്കല്‍ ഡാന്‍സ് ഒപ്പന തിരുവാതിര മാര്‍ഗ്ഗംകളി ദഫ്മുട്ട് സിനിമാറ്റിക്ക് ഡാന്‍സ് മോഹനിയാട്ടം എന്നിവ അവതരിപ്പിക്കാന്‍ തല്‍പര്യമുള്ള തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥിരതാമസക്കാര്‍ താഴെ ചേര്‍ത്ത നമ്പറുകളില്‍ ബന്ധപ്പെടുക

94476 47280, 94473 96713, 73062 41834

happiness square

Next TV

Related Stories
ഭാര്യയെ മിക്സി കൊണ്ട് തലക്കെറിഞ്ഞ് പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ കേസ്.

Jul 29, 2025 10:33 AM

ഭാര്യയെ മിക്സി കൊണ്ട് തലക്കെറിഞ്ഞ് പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ കേസ്.

ഭാര്യയെ മിക്സി കൊണ്ട് തലക്കെറിഞ്ഞ് പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ...

Read More >>
ബന്ധുക്കളില്ലാത്ത മൃതദേഹം ഏറ്റെടുത്ത് അന്ത്യകർമ്മങ്ങൾ നടത്തി ദയ ചാരിറ്റബിൾ സൊസൈറ്റി മാതൃകയായി

Jul 29, 2025 10:24 AM

ബന്ധുക്കളില്ലാത്ത മൃതദേഹം ഏറ്റെടുത്ത് അന്ത്യകർമ്മങ്ങൾ നടത്തി ദയ ചാരിറ്റബിൾ സൊസൈറ്റി മാതൃകയായി

ബന്ധുക്കളില്ലാത്ത മൃതദേഹം ഏറ്റെടുത്ത് അന്ത്യകർമ്മങ്ങൾ നടത്തി ദയ ചാരിറ്റബിൾ സൊസൈറ്റി മാതൃകയായി...

Read More >>
ഫോൺ നൽകാത്തതിൽ മനം നൊന്ത് എട്ടാം ക്ലാസുകാരൻ തൂങ്ങി മരിച്ചു

Jul 29, 2025 10:17 AM

ഫോൺ നൽകാത്തതിൽ മനം നൊന്ത് എട്ടാം ക്ലാസുകാരൻ തൂങ്ങി മരിച്ചു

ഫോൺ നൽകാത്തതിൽ മനം നൊന്ത് എട്ടാം ക്ലാസുകാരൻ തൂങ്ങി മരിച്ചു...

Read More >>
നൂഞ്ഞേരിയിൽ കണ്ടത് പുലിയോ? അതോ കാട്ടു പൂച്ചയോ?  ആശങ്ക ഒഴിയാതെ പ്രദേശവാസികൾ

Jul 29, 2025 10:11 AM

നൂഞ്ഞേരിയിൽ കണ്ടത് പുലിയോ? അതോ കാട്ടു പൂച്ചയോ? ആശങ്ക ഒഴിയാതെ പ്രദേശവാസികൾ

നൂഞ്ഞേരിയിൽ കണ്ടത് പുലിയോ? അതോ കാട്ടു പൂച്ചയോ? ആശങ്ക ഒഴിയാതെ പ്രദേശവാസികൾ...

Read More >>
നിര്യാതയായി

Jul 29, 2025 10:06 AM

നിര്യാതയായി

നിര്യാതയായി...

Read More >>
വ്യാജ സർട്ടിഫിക്കേറ്റ് നിർമിച്ച് ജോലിയിൽ പ്രവേശിച്ച ആലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്ത് ടൗൺ  സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കൊടേരി

Jul 28, 2025 09:24 PM

വ്യാജ സർട്ടിഫിക്കേറ്റ് നിർമിച്ച് ജോലിയിൽ പ്രവേശിച്ച ആലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്ത് ടൗൺ സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കൊടേരി

വ്യാജ സർട്ടിഫിക്കേറ്റ് നിർമിച്ച് ജോലിയിൽ പ്രവേശിച്ച ആലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്ത് ടൗൺ സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത്‌...

Read More >>
Top Stories

News Roundup

//Truevisionall