പരിയാരം : അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്നും കെ.പി.എസ്.ടി.എ പരിയാരം ബ്രാഞ്ച് സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ. സംസ്ഥാന കൗൺസിലർ പി.വി. സജീവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അസ്ലഫ് സി. കെ. അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.വിനീത് മുഖ്യഭാഷണം നടത്തി. വി.ബി. കുബേരൻ നമ്പൂതിരി, ടി.ടി.രൂപേഷ് എന്നിവർ സംസാരിച്ചു. രഞ്ജിനി എ.വി. സ്വാഗതവും ബിന്ദു കെ പി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അസ്‌ലഫ്.സി.കെ (പ്രസി), രഞ്ജിനി. എ.വി. ' (സെക്ര), ലേഖ.കെ. പി. (ട്രഷറർ)
KPSTA Pariyaram Branch Conference