ജില്ലാ എൻഫോഴ്‌സ്‌മെന്റ് ചെറുതാഴം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ ഖര -ദ്രവ മാലിന്യ സംസ്കരണത്തിന് മേഘ എഞ്ചിനീയറിംഗ് & ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് 25000 രൂപ പിഴയിട്ടു.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന് സമീപം പലയിടങ്ങളിലായി കൂട്ടി ഇട്ടു കത്തിച്ചതിനും തൊഴിലാളികൾ കുളിച്ച ശേഷമുള്ള മലിന ജലം തുറസായി ഒഴുക്കി വിട്ടതിനും സെപ്റ്റിക് ടാങ്ക് ലീക്ക് ആയി മലിന ജലം തുറസായി സമീപ പ്രദേശങ്ങളിലേയ്ക്ക് ഒഴുക്കി വിട്ടതിനും മാലിന്യങ്ങൾ കൂട്ടിയിട്ടതിനും ഉപയോഗ ശേഷമുള്ള വാഹനത്തിന്റെ എഞ്ചിൻ ഓയിൽ തുറസായി ഒഴുക്കി വിട്ടതിനുമാണ് സ്‌ക്വാഡ് 25000 രൂപ പിഴ ചുമത്തിയത്.
പരിശോധനയിൽ ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി പി എൻഫോസ്‌മെന്റ് സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ,ചെറുതാഴം ഗ്രാമപഞ്ചായത്ത് ക്ലാർക്ക് സിനി പി വി,വി ഇ ഒ സുരേന്ദ്രൻ ടി വി എന്നിവർ പങ്കെടുത്തു.
unscientific waste management