തളിപ്പറമ്പ നഗരസഭ കേരളോത്സവം 2024 കലാ മത്സരങ്ങളോടെ സമാപിച്ചു.കലാ മത്സരം തളിപ്പറമ്പ ടൗൺ സ്ക്വയറിൽ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി മുഹമ്മദ് നിസാറിന്റെ അധ്യക്ഷതയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. കെ.ഷബിത ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷ കെ പി കദീജ,സജീറ എംപി ,സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.വൈകുന്നേരം 5 മണിക്ക് നടന്ന കേരളോത്സവം സമാപന സമ്മേളനം വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനവും വിന്നേഴ്സനുള്ള ട്രോഫി വിതരണവും നിർവഹിച്ചു.


സ്ഥിരം സമിതി അധ്യക്ഷ കെ. നബീസ ബീവി,കൗൺസിലർമാരായ റസിയ. പി. കെ, ഗോപിനാഥ് പി , സജീറ. എം. പി,സിവി ഗിരീശൻ, സുരേഷ് കുമാർ സി, സാഹിദ പി കെ, വാസന്തി പി വി ,സുജാത സി ജനറൽ സൂപ്രണ്ട് അനീഷ്, നഗരസഭ എൻജിനീയർ വി വിമൽകുമാർ, മെമ്പർ സെക്രട്ടറി പ്രദീപ് കുമാർ, രമേശൻ തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു.
Thaliparam Municipality Kerala Festival 2024