ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ കണ്ണൂർ കോർപറേറ്റ് ഓഫീസിന്റെ നേതൃത്വത്തിൽ കേരളത്തിലെയും, കർണ്ണാടകയിലെയും 29 സെന്ററുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണ്ണമെന്റിൽ ശ്രീ ശങ്കരാചാര്യ തളിപ്പറമ്പ് സെന്റർ ജേതാക്കളായി.കാസർകോട് സെന്റർ റണ്ണേഴ്‌സ് അപ്പും നേടി.
കണ്ണൂർ പോലീസ് മൈദാനിയിൽ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് മത്സരം കണ്ണൂർ എച്ച് എസ്. ഒ. ശ്രീജിത്ത് കൊടേരി ഉദ്ഘാടനം നിർവ്വഹിച്ചു.ടൂർണമെന്റിലെ മികച്ച പ്ലെയറായി ജാബിറിനെയും, മികച്ച ഗോൾ കീപ്പറായി ജിഷ്ണുവിനെയും തെരഞ്ഞെടുത്തു. രണ്ടു പേരും ശ്രീ ശങ്കരാചാര്യയുടെ തളിപ്പറമ്പ് സെന്ററിലെ വിദ്യാർത്ഥികളാണ്.


വിന്നേഴ്സിനുള്ള ട്രോഫി ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ ഹെഡ് ഓഫീസ് മാനേജിങ് ഡയറക്ടർ റസാഖ് കൈമാറി. സെൻറർ ഡയറക്ടർ എം.നൗഷാദ്, മാനേജർ വിപിൻ, ആദ്യാപകരായ സിജു, ഷിജിൽ തബ്ഷിർ, അബ്ദു രഹിമാൻ എന്നവരും വിദ്യാർഥികളും ചേർന്ന് ഏറ്റുവാങ്ങി.
കഴിഞ്ഞ ആഴ്ച നടന്ന സംസ്ഥാന തല മുകിമോനോ മത്സരത്തിലും തളിപ്പറമ്പ സെന്റർ ജേതാക്കളായിരുന്നു.
Sri Shankaracharya Thaliparam Center