ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ മാർക്കറ്റിൽ പ്രവർത്തിച്ചു വരുന്ന ബിസ്മി മാർക്കറ്റിംഗ് ഏജൻസി എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത 300 മില്ലി ലിറ്ററിന്റെ 11 കെയ്സ് കുപ്പി വെള്ളം പിടിച്ചെടുത്തു.
സ്‌ക്വാഡ് കഴിഞ്ഞ ദിവസം ചെറുതാഴത്ത് വെച്ച് ഗുഡ്‌സ് ക്യാരിയറിൽ നിന്നും പിടിച്ചെടുത്ത 35 കെയ്സ് നിരോധിത കുപ്പിവെള്ളം ഈ സ്ഥാപനത്തിൽ നിന്നും വിതരണം ചെയ്തതാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുപ്പിവെള്ളം പിടിച്ചെടുത്തത്.ഈ സ്ഥാപനത്തിൽ നിന്നും രണ്ടാം തവണയാണ് നിരോധിത ഉൽപ്പനങ്ങൾ പിടിച്ചെടുക്കുന്നത്.സ്ഥാപനത്തിന് 25000 രൂപ ജില്ലാ എൻഫോഴ്‌സ്‌മെന്റ് പിഴ ഇട്ടു. പിടിച്ചെടുത്ത വസ്തുക്കൾ തളിപ്പറമ്പ നഗര സഭ കാര്യാലയത്തിലേയ്ക്ക് മാറ്റി.
തുടർ നടപടികൾ സ്വീകരിക്കുവാൻ നഗര സഭയ്ക്ക് സ്‌ക്വാഡ് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ലതീഷ് പി എന്നിവർ പങ്കെടുത്തു
Banned water