വ്യാപാരികളുടെയും നാടിന്റെയും നിലവിലെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ഗോവിന്ദൻ മാസ്റ്റർ എം. എൽ.എ യുടെ വസതിയിൽ ചെന്ന് കണ്ടപ്പോൾ തളിപ്പറമ്പ കാന്റീൻ പൊളിച്ചു ബിൽഡിംഗ് പണിയുമ്പോൾ മെയിൻ റോഡ് -ന്യൂ ബസാർ കടമുറികൾ പണിയുന്നതിനും ന്യൂ ബസാർ റോഡ് വിപുലീകരിക്കുന്നതിനും, ചരിത്ര പ്രധാനപ്പെട്ട പൂക്കോത് നടയിലെ കണക്ഷൻ റോഡ് വീതി കൂട്ടുന്നതിനും വേണ്ടി നിവേദനവും നൽകി.
തളിപ്പറമ്പ സൗന്ദര്യവൽക്കരണം കൂടാതെ ഒരുപാട് പദ്ധതികൾ തളിപ്പറമ്പിൽ വരുന്ന കാര്യങ്ങൾ ദ്രുത ഗതിയിൽ നടത്തുമെന്നും എം എൽ എ അറിയിച്ചു നിവേദക സംഘത്തിൽ പ്രസിഡന്റ് കെ. എസ്. റിയാസ്, ജനറൽ സെക്രട്ടറി വി. താജുദ്ധീൻ, ട്രെഷറർ ടി. ജയരാജ്, വൈസ് പ്രസിഡന്റ് കെ. വി. ഇബ്രാഹിം കുട്ടി, സെക്രട്ടറി സി. ടി. അഷ്‌റഫ് എന്നിവർ സംബന്ധിച്ചു.
Petition