തളിപ്പറമ്പ് നഗരസഭ കേരളോത്സവത്തിന്റെ ഫുട്ബോൾ മത്സരം നഗരംസഭ കൗൺസിലർ പി ഗോപിനാഥിന്റെ അധ്യക്ഷതയിൽ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് ചെയർമാൻ പി പി മുഹമ്മദ് നിസാർ ഉദ്ഘാടനം ചെയ്തു. ഫൈനൽ മത്സരത്തിൽ നിലവിലുള്ള ജേതാക്കളായ വി പി എ എം സ്പോർട്ടിംഗിനെ 2-1 പരാജയപ്പെടുത്തി സീതി സാഹിബ് സ്പോർട്സ് ക്ലബ് ചാമ്പ്യന്മാരായി. വിന്നേഴ്സിനുള്ള ട്രോഫി നഗരസഭ കായിക വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പി ഖദീജ വിതരണം ചെയ്തു.
റണ്ണേഴ്സിനുള്ള ട്രോഫി പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി പി മുഹമ്മദ് നിസാർ വിതരണം ചെയ്തു. നഗരസഭ കൗൺസിൽ മാരായ റസിയ. പി. കെ, എംപി സജീറ, സി. വി. ഗിരീശൻ,സുരേഷ് കുമാർ സി, ഉദ്യോഗസ്ഥരായ വി വി ഷാജി, ആർ.രമേശ് ചന്ദ്രൻ, റിട്ടേഷ് ജേഷു വില്ല്യംസ്, സനൂജ. കെ. വി , രേഷ്മ. പി. വി , അർജുൻ.പി.ജുനൈദ്. കെ, അഷിത റോസ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
Seethi sahib sporting