ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുതാഴം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ഗുഡ്‌സ് ക്യാരിയറിൽ കടത്തികൊണ്ട് പോകാൻ ശ്രമിച്ച നിരോധിത 300 മില്ലി ലിറ്ററിന്റെ 35 കെയ്സ് കുപ്പി വെള്ളം സ്‌ക്വാഡ് പിടിച്ചെടുത്തു.
സ്‌ക്വാഡ് മറ്റൊരു സ്ഥാപനത്തിൽ നടത്തിയ പരിശോധന വേളയിൽ ആണ് ഗുഡ്‌സ് ക്യാരിയറിൽ 300 മില്ലി ലിറ്റർ കുപ്പി വെള്ളം കൊണ്ട് പോകുന്നത് സ്‌ക്വാഡിന്റെ ശ്രദ്ധയിൽ പെടുന്നത്. തുടർന്നു വണ്ടിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത നിരോധിത കുപ്പി വെള്ളം ചെറുതാഴം ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേയ്ക്ക് മാറ്റുകയും നിയമ ലംഘനത്തിന് അബ്ദുൽ സമദിന് 10000 രൂപയും സ്‌ക്വാഡ് പിഴ ചുമത്തി.


പരിശോധനയിൽ ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി പി എൻഫോസ്‌മെന്റ് സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ ചെറുതാഴം ഗ്രാമപഞ്ചായത്ത് ക്ലാർക്ക് സിനി പി വി, വി. ഇ. ഒ സുരേന്ദ്രൻ ടി വി എന്നിവർ പങ്കെടുത്തു
prohibited water