അബുദാബി പരിയാരം പഞ്ചായത്ത് കെഎംസിസിയുടെ പ്രവർത്തക സംഗമവും ബി ബി ക്യു ഫെസ്റ്റും അബു ദാബി കെ എഫ് സി പാർക്കിൽ വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

നൂറു കണക്കിന് പ്രവർത്തകരും കുടുംബാംഗങ്ങളും സംബന്ധിച്ച പരിപാടി പ്രസിഡന്റ് ഇസ്മായിൽ പരിയാരത്തിന്റെ അധ്യക്ഷതയിൽ കെഎംസിസി നേതാവ് അഡ്വ: കെ.വി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു, അബു ദാബി കെഎംസിസി ഭാരവാഹികളായ ഹംസ നടുവിൽ, ശറഫുദ്ധീൻ കുപ്പം, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഹസ്സൻ കുഞ്ഞി വട്ടക്കൂൽ, ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി കൊളച്ചേരി, ഫൈസൽ ഇരിക്കൂർ, തളിപ്പറമ്പ മണ്ഡലം കെഎംസിസി പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പി.സി, മുതിർന്ന കെഎംസിസി നേതാക്കളായ ശിഹാബ് പരിയാരം, ശംസുദ്ധീൻ നരിക്കോടൻ, ജലീൽ തിരുവട്ടൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പഞ്ചായത് ജനറൽ സെക്രട്ടറി അഫ്‌സൽ ഇരിങ്ങൽ സ്വാഗതവും, മണ്ഡലം വൈസ് പ്രസിഡന്റ് ബഷീർ നന്ദിയും പറഞ്ഞു.
കുട്ടികളുടെ വ്യത്യസ്തമായ മത്സരങ്ങൾ, മുട്ടിപ്പാട്ട്, മുതിർന്നവർക്കുള്ള കായിക മത്സരങ്ങൾ, വിവിധ ശാഖകൾ തമ്മിലുള്ള ആവേശം നിറഞ്ഞ വടം വലി മത്സരം തുടങ്ങിയ പരിപാടികളും അരങ്ങേറി.
Abu Dhabi KMCC Pariyaram Panchayat Committee