തളിപ്പറമ്പ:പെയിൻ്റിംഗ്, പോളിഷ് തൊഴിലാളികളെ ഇ എസ് ഐ ആനുകൂല്യത്തിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള പെയിൻസ്റ്റേഴ്സ് ആൻഡ് പോളിഷേഴ്സ് അസോസിയേഷൻ തളിപ്പറമ്പ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. എ കെ പി പി എ സംസ്ഥാന കൺവീനർ സലീം മുക്കം സമ്മേളനം ഉദ്ഘാടനം ചെയതു .
ഒ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ ടി സി മഹേഷ് ( പരിയാരം), സാഹിത്യകാരൻ സുദേവ് അമ്പാട്ട് (കൂവേരി ) എന്നിവരെ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബു പാളയാട് ആദരിച്ചു . ജില്ലാ പ്രസിഡണ്ട് അഷറഫ്, ജില്ലാ സെക്രട്ടരി എം ഉണ്ണികൃഷ്ണൻ, ജോ: സെക്രട്ടരിമാരായ ഉല്ലാസ്, ടൈറ്റസ്, ജില്ലാ ട്രഷറർ രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു .
ടി സി മഹേഷ് സ്വഗതവും കെ ഷൈജു നന്ദിയും പറഞ്ഞു . ഭാരവാഹികളായി
പി ജയചന്ദ്രൻ (പ്രസിഡണ്ട് ),
കെ വി ഹരിദാസ് (വൈസ് പ്രസിഡണ്ട്),
കെ സമീഷ് കുമാർ
(സെക്രട്ടരി),
പി പി സന്തോഷ് (ജോ: സെക്രട്ടരി ),
കെ ഉമേഷ്
കുമാർ (ട്രഷറർ),
കെ ഷൈജു (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
All Kerala Painters and Polishers Association