14 കാരിക്ക് നേരെ ലൈംഗിക അതിക്രമം: വയോധികന് എട്ടുവർഷം തടവും 75,000 രൂപ പിഴയും. മാതാപിതാക്കളോടൊപ്പം താമസിക്കുന്ന 14 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീടിന്റെ മുറ്റത്ത് ലൈംഗികമായി പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി അതിക്രമം കാണിച്ച വയോധികന് എട്ടുവർഷം തടവും 75,000 രൂപ പിഴയും. പാണപ്പുഴ സ്വദേശി പറപ്പായി തോമസ്(74)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
2022 നവംബർ 29 ആം തീയതിയാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശശി എൻ കേസ് രജിസ്റ്റർ ചെയ്യുകയും സബ് ഇൻസ്‌പെക്ടർ നിബിൻ ജോയ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഷെറി മോൾ ജോസ് ഹാജരായി.
Sexual assault on 14-year-old girl