ജീവനക്കാരുടെ ജി പി എഫ് ഉൾപ്പെടെയുള്ള സാമ്പത്തികാനുകൂല്യങ്ങൾ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ -സി ഐ ടി യു (KWAEU -CITU ) തളിപ്പറമ്പ ഡിവിഷൻ ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തി.
സമരം NGO യൂണിയൻ സംസ്ഥാന കമ്മറ്റി മെമ്പർ സ : പി ആർ സ്മിത ഉദ്ഘാടനം ചെയ്തു, രാജീവൻ കുട്ട്യേരഇ സ്വാഗതം പറഞ്ഞു, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് സ :കെ ബിജു അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി എം വി സഹദേവൻ, പ്രസിഡന്റ് കെ കെ സുരേഷ്, ട്രഷറർ ടി കവിത, ആക്വ ജില്ലാ വൈസ് പ്രസിഡന്റ് കെ സുജിത്, പെൻഷനേഴ്സ് ഓർഗണൈസേഷൻ ഭാരവാഹി പി പി ചന്ദ്രൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു, ബിജു അമ്പിലോത്ത് നന്ദി പറഞ്ഞു.
The Kerala Water Authority Employees Union