പറശ്ശിനി മടപ്പുരയിൽ പുത്തരി തിരുവപ്പന ഉത്സവം ഡിസംബർ രണ്ടിന് തുടങ്ങും

പറശ്ശിനി മടപ്പുരയിൽ പുത്തരി തിരുവപ്പന ഉത്സവം ഡിസംബർ രണ്ടിന് തുടങ്ങും
Nov 29, 2024 07:50 PM | By Sufaija PP

പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധാനത്തിലെ തിരുവപ്പന ഉത്സവം ഡിസംബർ രണ്ടിന് തുടങ്ങും. തിങ്കളാഴ്ച രാവിലെ 9.46-നും 10.16-നും മധ്യേയാണ് കൊടിയേറ്റം. പി.എം. സതീശൻ മടയന്റെ സാന്നിധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റും. ഉച്ചക്ക് നിവേദ്യസാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കും. വൈകീട്ട് മൂന്നുമുതൽ മലയിറക്കൽ കർമം. നാലുമുതൽ തയ്യിൽ തറവാട്ടുകാരുടെ ആയോധനകലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിക്കും.

തുടർന്ന് തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണപ്പകിട്ടാർന്ന കാഴ്ചവരവ്‌ മുത്തപ്പ സന്നിധിയിലെത്തും. സന്ധ്യക്ക് മുത്തപ്പന്റെ വെള്ളാട്ടം. തുടർന്ന് അന്തിവേലയ്ക്ക് പറശ്ശിനി മടപ്പുര കുടുംബംഗങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടും. രാത്രി പഞ്ചവാദ്യസംഘത്തോടൊപ്പം കലശം എഴുന്നള്ളിച്ച്‌ മടപ്പുരയിൽ പ്രവേശിക്കും

മൂന്നിന് പുലർച്ചെ 5.30-ന് പുത്തരി ഉത്സവത്തിന്റെ ആദ്യ തിരുവപ്പന നടക്കും. രാവിലെ പത്തുമുതൽ തയ്യിൽ തറവാട്ടുകാരെയും തുടർന്ന് വിവിധ ദേശങ്ങളിൽനിന്നും വന്ന കാഴ്ചവരവുകാരെയും മുത്തപ്പൻ അനുഗ്രഹിച്ച്‌ യാത്രയയയ്ക്കും. ആറിന് രാവിലെ നടക്കുന്ന കലശാട്ടത്തോടുകൂടി ഉത്സവം കൊടിയിറങ്ങും. തുടർന്ന് എല്ലാ ദിവസവും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടാകും.

ഉത്സവത്തോടനുബന്ധിച്ച് അഞ്ചിനും ആറിനും പറശ്ശിനി മടപ്പുര മുത്തപ്പൻ കഥകളിയോഗം വക കഥകളിയും ഏഴിന് രാത്രി പത്തിന് രാമചന്ദ്ര പുലവറും സംഘവും അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്തും ഉണ്ടാകും. ധർമശാലയിൽ നടന്ന പത്രസമ്മേളനത്തിൽ പി.എം. വിനോദ് കുമാർ, പി.എം. സുജിത്ത് കുമാർ, പി. സജീവൻ, പി.എം. സുജിത്ത്, ശരത്ത് പ്രമോദ് എന്നിവർ പങ്കെടുത്തു.

Puthari Thiruvapana festival

Next TV

Related Stories
സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ പദവിയിൽ നിന്ന് വിരമിക്കുന്ന ഡോ. ഖലീൽ ചൊവ്വക്ക് മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി

Nov 29, 2024 09:51 PM

സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ പദവിയിൽ നിന്ന് വിരമിക്കുന്ന ഡോ. ഖലീൽ ചൊവ്വക്ക് മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി

സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ പദവിയിൽ നിന്ന് വിരമിക്കുന്ന ഡോ. ഖലീൽ ചൊവ്വക്ക് മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെ നേതൃത്വത്തിൽ സ്നേഹോപഹാരം...

Read More >>
പഞ്ചായത്ത് തലത്തിലും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി ക്രമീകരിക്കും

Nov 29, 2024 08:11 PM

പഞ്ചായത്ത് തലത്തിലും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി ക്രമീകരിക്കും

പഞ്ചായത്ത് തലത്തിലും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി...

Read More >>
കണ്ണൂർ ഫ്ളവർ ഫെസ്റ്റ്  2024ന് തുടക്കമായി

Nov 29, 2024 08:08 PM

കണ്ണൂർ ഫ്ളവർ ഫെസ്റ്റ് 2024ന് തുടക്കമായി

കണ്ണൂർ ഫ്ളവർ ഫെസ്റ്റ് 2024 ന്...

Read More >>
കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

Nov 29, 2024 08:07 PM

കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലേക്ക്...

Read More >>
സംഭാല്‍ ജമാ മസ്ജിദിലെ സര്‍വെ തടഞ്ഞ് സുപ്രിംകോടതി; അക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചു

Nov 29, 2024 07:59 PM

സംഭാല്‍ ജമാ മസ്ജിദിലെ സര്‍വെ തടഞ്ഞ് സുപ്രിംകോടതി; അക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചു

സംഭാല്‍ ജമാ മസ്ജിദിലെ സര്‍വെ തടഞ്ഞ് സുപ്രിംകോടതി; അക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ...

Read More >>
ഇരിണാവില്‍ ഡാം ടൂറിസം പദ്ധതി വരുന്നു; ബോട്ടിംഗും പരിഗണനയില്‍

Nov 29, 2024 07:58 PM

ഇരിണാവില്‍ ഡാം ടൂറിസം പദ്ധതി വരുന്നു; ബോട്ടിംഗും പരിഗണനയില്‍

ഇരിണാവില്‍ ഡാം ടൂറിസം പദ്ധതി വരുന്നു; ബോട്ടിംഗും പരിഗണനയില്‍...

Read More >>
Top Stories