പറശ്ശിനിക്കടവ്: ആന്തൂർ നഗരസഭ ജനകീയാസൂത്രണം 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതിയായ ഷീ ലോഡ്ജിൻ്റെ ഉൽഘാടനം ചെയർമാൻ പി. മുകുന്ദൻ നിർവ്വഹിച്ചു.വൈസ് ചെയർ പേഴ്സൺ വി. സതീദേവി അധ്യക്ഷം വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, എം. ആമിന ടീച്ചർ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ, കൗൺസിലർ യു.രമ, കെ.പി. ശിവദാസൻ, എ.എൻ. ആന്തൂരാൻ, എം.വി. പ്രേമൻ, എന്നിവർ ആശംസ നേർന്നു. സെക്രട്ടറി പി.എൻ അനീഷ് സ്വാഗതം ചെയ്തു.യു.പി.എ. പ്രൊജക്ട് ഓഫീസർ പി.പി. അജീർ റിപ്പോർട്ട് അവതരിപ്പിച്ചു. സി. ഡി.എസ് ചെയർ പേഴ്സൺ കെ.പി. ശ്യാമള നന്ദി രേഖപ്പെടുത്തി.
പറശ്ശിനിക്കടവ് ബസ് സ്റ്റാൻഡിന് സമീപം ഇരട്ട ക്കട്ടി ലോടു കൂടിയ നാലു മുറികളും പത്ത് ഡോർ മറ്ററികളും ഉൾപ്പെടുന്നതാണ് ഷീ ലോഡ്ജ്.പറശ്ശിനിക്കടവ് ക്ഷേ ത്ര ദർശ്ശനത്തിനെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കുന്നതോടൊപ്പംകുറഞ്ഞ ചിലവിൽ താമസ സൗകര്യം ഒരുക്കുകയും കൂടി ചെയ്യുന്നതാണ് ഷീ ലോഡ്ജ് എന്ന് ചെയർമാൻ പി.മുകുന്ദൻ അറിയിച്ചു.
She Lodge