കുറ്റ്യേരി പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം, തിരുവട്ടൂരിലെ ടി കെ മഹറൂഫിനെ കാണാനില്ലെന്ന പരാതി പോലീസ് സ്വീകരിച്ചില്ലെന്നും കലക്ടറോ ആർ ഡി ഓയോ സ്ഥലത്തെത്താതെ മൃതദേഹം വിട്ടുനൽകില്ലെന്നുമായിരുന്നു നാട്ടുകാരുടെ വാദം.
ഇക്കഴിഞ്ഞ 10-ാം തീയതി 11.50 ന് പരിയാരം ഗ്രേഡ് എസ്.ഐ വിനയന്‍ ചെല്ലരിയന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ പ്രകാശന്‍, രാജേഷ് കുമാര്‍ സീനിയര്‍ സി.പി.ഒ രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ കുറ്റ്യേരി കടവില്‍ മണല്‍കടത്ത് സംഘത്തെ തുരത്തിയിരുന്നു. നാലംഗസംഘം ഇവിടെ കെ.എല്‍-40 3276 നമ്പര്‍ ടിപ്പര്‍ലോറിയില്‍ മണല്‍ കടത്തുന്നുണ്ടെന്ന് എസ്.ഐ എന്‍.പി.രാഘവന് വിവരം ലഭിച്ചിരുന്നു. ഇദ്ദേഹം വിവരം നല്‍കിയത് പ്രകാരമാണ് പോലീസ് സംഘം എത്തിയത്.
പോലീസിനെ കണ്ട ഉടനെ മണല്‍കടത്ത് സംഘം പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നയാളാണ് മെഹറൂഫെന്നാണ് പറയുന്നത്. മെഹറൂഫിനെ കാണാതായത് സുഹൃത്തുക്കള്‍ പോലീസില്‍ അരിയിച്ചപ്പോള്‍ സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ കാഞ്ഞിരങ്ങാട് ഉണ്ടെന്ന വിവരമാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ തെരച്ചില്‍ നടത്തിയിരുന്നു.
പരിയാരം പോലീസ് സ്ഥലത്തെത്തിെയങ്കിലും രോഷാകുലരായ നാട്ടുകാര്‍ മൃതദേഹം മാറ്റാന്‍ സമ്മതിച്ചിട്ടില്ല. കലക്ടറോ ആർഡി ഒയോ സ്ഥലത്തെത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതോടെ മൃതദേഹം വിട്ടുനൽകി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് ആർ ഡി ഓയുടെ സാന്നിധ്യത്തിൽ ഡിവൈഎസ്പി വ്യക്തമാക്കി.
Locals protest against the police