പരിയാരം: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് 14 ന് പരിയാരം ആസ്പയര്‍ ലയണ്‍സ് ക്ലബ്ബ് സൗജന്യ പ്രമേഹരോഗ-വൃക്കരോഗ നിര്‍ണ്ണയക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും നടത്തുമെന്ന് ക്ലബ്ബ് പ്രസിഡന്റ് ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട് പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 7.30 ന് പരിയാരം പോലീസ് സ്‌റ്റേഷന് സമീപത്തുള്ള ജെ.കെ.ടവറിലാണ് പരിപാടി നടത്തുന്നത്.ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.വി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 9.30 വരെ ബ്ലഡ്ഷുഗര്‍, ക്രിയാറ്റിന്‍, കൊളസ്‌ട്രോള്‍ എന്നിവ സൗജന്യമായി പരിശോധിക്കും. തുടര്‍ന്ന് പ്രമേഹം, ആഹാരക്രമീകരണങ്ങള്‍, വ്യായാമം എന്നീ വിഷയങ്ങളെക്കുറിച്ച് ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്, ഡോ.ശ്രീദേവി ജയരാജ്, ഡോ.ഡി.കെ.മനോജ്, ഡോ.റീത്ത, ഡോ.സാബിര്‍, ഡോ.കെ.ടി.മാധവന്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകളെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പി.പി.ഷാജി, കെ.കെ.അപ്പുക്കുട്ടന്‍, ഇ.വി.രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു. ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഈ ഫോണ്‍ നമ്പറുകളില്‍ ഏതിലെങ്കിലും പേര് രജിസ്റ്റര്‍ ചെയ്യാം.
9495696053 (രവീന്ദ്രന്‍),
7012878454 (ഷാജി),
8137804123 (അഖില്‍),
9811676910 (സുമിത),
9656074342 (ദിലീപ്),
9497727743 (പ്രസന്ന നമ്പ്യാര്‍),
9747201886 (മനോജ് മാസ്റ്റര്‍)
Medical camp