പരിയാരം: കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുന്നേ കണ്ണൂർ ജില്ലാഹോസ്പിറ്റലിൽനിന്നുംപരിയാരത്ത് എത്തിച്ച ഹമീദ് എന്ന വ്യക്തിയുടെ കൂടെ ആരുമില്ല. പരിയാരത്തെ സോഷ്യോളജി വിഭാഗം പറഞ്ഞിട്ടാണ് അദ്ദേഹത്തെ കാണുന്നത്. ഗുരുതരമായഅസുഖത്തെ തുടർന്നാണ് പരിയാരത്തെത്തിച്ചത്.
എല്ലാദിവസവും അദ്ദേഹത്തെ കാണും.ഭക്ഷണവും വെള്ളവും എല്ലാം എത്തിക്കും. അധികം സംസാരിക്കുകയില്ല. ചികിത്സയ്ക്കിടെ അദ്ദേഹം മരണപ്പെട്ടു.മരിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പ് സി എച്ച് സെന്റർ വളണ്ടിയർ ആയ നമ്മളോട് സംസാരിക്കാനുള്ള വ്യഗ്രത കാണിച്ചു. വെള്ളം ചോദിച്ചു, കൊടുത്തു,എന്നിട്ട് അദ്ദേഹം പറഞ്ഞു എന്റെ സ്ഥലം ഇരിട്ടിയിലാണ് മൂന്നു മക്കളുണ്ട് ഒരാണും രണ്ടു പെണ്ണും.ഇത്രയൊക്കെ പറഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് ചെറിയ ബുദ്ധിമുട്ട് തോന്നി. സാരമില്ല നാളെ നമുക്ക് കൂടുതൽ സംസാരിക്കാം എന്ന് പറഞ്ഞു മടങ്ങി. പക്ഷേ രാത്രി പതിനൊന്ന് മണിയോടെ അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.
ബോഡി മോർച്ചറിയിലേക്ക് മാറ്റി. ഹമീദിനെ കുറിച്ച് നജ്മുദ്ദീൻ പിലാത്തറ സി എച്ച് സെന്റർ ചീഫ് കോഡിനേറ്ററുടെ നേതൃത്വത്തിൽ ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താൻ പരിശ്രമിച്ചു. ഇരിട്ടി ഭാഗത്തും മറ്റും അന്വേഷണം നടത്തി. മാധ്യമങ്ങളുടെ സഹായത്തോടെയും സോഷ്യൽമീഡിയയിലൂടെയുംഅന്വേഷണം നടത്തി. കണ്ണൂരിലെ പൊതുപ്രവർത്തകനും റഫീഖ് കൂട്ടായ്മ സംസ്ഥാന സെക്രട്ടറി കൂടിയായ റഫീഖ് അഴീക്കോട് ഇദ്ദേഹത്തിന്റെ ബന്ധുക്കളെക്കുറിച്ച് അന്വേഷണം നടത്തി.
ഇരിട്ടി കാക്കയങ്ങാട് മൂന്ന്സെന്റ് ലക്ഷംവീട് കോളനിയിൽതാമസിക്കുന്നഹമീദ്(73)എന്നയാൾ 30 വർഷം മുമ്പേ ജോലി ആവശ്യാർത്ഥം ഇവിടുന്ന് പോയതാണെന്നും പിന്നീട് ഇദ്ദേഹത്തെ കുറിച്ച് അറിയില്ലെന്നും മൂന്ന് മക്കളുണ്ട് എവിടെയാണെന്ന് അറിയില്ലെന്നും വിവരം ലഭിച്ചു. കണ്ണൂർ സിറ്റി പോലീസും, സോഷ്യോളജിസ്റ്റ് അന്വേഷിച്ചുവെങ്കിലും ബന്ധുക്കളെ കണ്ടെത്താൻ സാധിച്ചില്ല. മൂത്ത മകന്റെ പേര് അലവി ആണെന്ന്
ബാക്കിയുള്ള രണ്ടു മക്കളുടെ വിവരവും ആർക്കും കിട്ടിയില്ല. വർഷങ്ങളായി അവിടുന്ന് പോയവരാണ്. അതുകൊണ്ടുതന്നെ പോലീസിന്റെ അന്വേഷണവും കഴിഞ്ഞു. സിറ്റിപോലീസ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. ബോഡി പരിയാരം സി എച്ച് സെന്റർ ഏറ്റെടുക്കാം എന്ന് അറിയിച്ചതിനെ തുടർന്ന് പി വി അബ്ദുൽ ഷുക്കൂർ ബോഡിപരിപാലന കൺവീനർ സി എച്ച് സെന്റർ ചീഫ് കോഡിനേറ്റർ നജ്മുദ്ദീൻ പിലാത്തറ, ചെയർമാൻ സിറാജ് മന്ന കൗൺസിലർ, തളിപ്പറമ്പ്, മണ്ഡലം കോഡിനേറ്റർ അബ്ദുള്ള ഓണപ്പറമ്പ്, റഫീഖ് കൂട്ടായ്മ സംസ്ഥാന സെക്രട്ടറി റഫീഖ് അഴീക്കോട് ( പൊതുപ്രവർത്തകൻ) കമാൽ റഫീഖ്( മുട്ടം) ജിബീൻ ( പോലീസ് . സിറ്റി കണ്ണൂർ)മുസ്തഫ, മൈതു,പരിയാരം, സീനത്ത്കുപ്പം, എന്നിവർ ഹമീദിന്റെ ബോഡി ഏറ്റുവാങ്ങി പരിയാരം സി എച്ച് സെന്ററിൽ നിന്നും പരിപാലനം കഴിഞ്ഞു തളിപ്പറമ്പ് വലിയ ജുമാഅത്ത് പള്ളിയിൽ കബറടക്കി.
c h centre