---
title: "യുഡിഎഫ് പരിയാരം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു"
english_title: "UDF Pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247372/udf-pariyaram"
published_at: "2024-11-05T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729e021567b9_news-card.jpg"
keywords: []
---

# യുഡിഎഫ് പരിയാരം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **കെ. സുധാകരൻ എം പി അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകൾക്ക് പഞ്ചായത്തിൽ അനുമതി നിഷേധിച്ച സി പി എം ഭരണസമിതി നിലപാടിനെതിരെ പ്രതിഷേധിച്ച് പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണാസമരം സംഘടിപ്പിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ:അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം : **കെ. സുധാകരൻ എം പി അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകൾക്ക് പഞ്ചായത്തിൽ അനുമതി നിഷേധിച്ച സി പി എം ഭരണസമിതി നിലപാടിനെതിരെ പ്രതിഷേധിച്ച് പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണാസമരം സംഘടിപ്പിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ:അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് ചെയർമാൻ പി സി എം അഷറഫ് അധ്യക്ഷത വഹിച്ചു.ഡിസിസി സെക്രട്ടറി ഇ ടി രാജീവൻ,എൻ കുഞ്ഞിക്കണ്ണൻ,ഇബ്രാഹിംകുട്ടി തിരുവട്ടൂർ , പി.വി രാമചന്ദ്രൻ, പി.വി. അബ്ദുൾ ഷുക്കൂർ. പി.വി. സജീവൻ, ഇ വിജയൻ മാസ്റ്റ്ർ ,എം എ ഇബ്രാഹിം, , ബഷീർ പൊയിൽ, പി.സാജിത , എ.ടി. ജനാർദ്ദനൻ,പി. നാരായണൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247372/udf-pariyaram)