മോറാഴ: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ആന്തൂർ നഗരസഭ ഹരിതവിദ്യാലയം പ്രഖ്യാപനം നടത്തി. ഹരിത വിദ്യാലയം നഗരസഭ തല ഉദ്ഘാടനം മൊറാഴ സൗത്ത് എ എൽ പി സ്കൂളിൽ വെച്ച് ശുചിത്വ അംബാസ്സിഡർ ശ്രീമതി രജിത മധു നിർവ്വഹിച്ചു. സ്കൂൾ പൂർവ്വ വിദ്യാർത്ഥികളും ബക്കളം ശ്രീ നാരായണ കളരി അക്കാദമിയിലെ അഭ്യാസികളുമായവരുടെ കളരിപ്പയറ്റോട് കൂടിയാണ് ഹരിത വിദ്യാലയം പ്രഖ്യാപന പരിപാടികൾ ആരംഭിച്ചത്.
സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് ഒ.സി സ്വാഗതമാശംസിച്ച ചടങ്ങിൽ എസ്.എം.സി ചെയർമാൻ പി. മോഹനൻ അധ്യക്ഷം വഹിച്ചു.ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ മുഖ്യാതിഥിയായിരുന്നു.ക്ലീൻ സിറ്റി മാനേജർ അജിത് ടി ആശംസയർപ്പിച്ച് സംസാരിച്ചു.വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ രജിത മധു സമ്മാനദാനം നടത്തി.തുടർന്ന് നഗരസഭ പരിധിയിലുള്ള വിവിധ സ്‌കൂളുകളിൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരുടെ നേതൃത്വത്തിൽ ഹരിത വിദ്യാലയം പ്രഖ്യാപനം നടത്തി.
Anthur Municipal Corporation has announced Green Vidyalaya