---
title: "ആന്തൂർ നഗരസഭ മലയാള ഭാഷാ ദിനാഘോഷവും ഭരണ ഭാഷ വാരാഘോഷവും നടത്തി"
english_title: "celebrated Malayalam Language Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/246634/celebrated-malayalam-language-day"
published_at: "2024-11-01T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67249edda65b2_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ മലയാള ഭാഷാ ദിനാഘോഷവും ഭരണ ഭാഷ വാരാഘോഷവും നടത്തി

> **Lead Summary:** ധർമ്മശാല: ആന്തൂർ നഗര സഭ മലയാള ഭാഷാ ദിനാഘോഷവും ഭരണ ഭാഷ വാരാഘോഷവും ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം നടത്തി.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ. പി. ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, എം. ആമിന, പി.കെ. മുഹമ്മദ് കുഞ്ഞി, കൗൺസിലർ ടി.കെ. വി നാരായണൻ എന്നിവർ ആശംസ നേർന്നു കൊണ്ട് സംസാരിച്ചു.

## Article Content

ധർമ്മശാല: ആന്തൂർ നഗര സഭ മലയാള ഭാഷാ ദിനാഘോഷവും ഭരണ ഭാഷ വാരാഘോഷവും ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം നടത്തി.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ. പി. ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, എം. ആമിന, പി.കെ. മുഹമ്മദ് കുഞ്ഞി, കൗൺസിലർ ടി.കെ. വി നാരായണൻ എന്നിവർ ആശംസ നേർന്നു കൊണ്ട് സംസാരിച്ചു.

നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ഹരിതകർമ്മസേന, കുടുംബശ്രീ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി പി.എൻ. അനീഷ്, സുപ്രണ്ട് ടി. മധു, എം.ഇ. സുനിൽ കുമാർ, ആർ. ഐ വേണുഗോപാൽ, എച്ച്. എസ് അജിത്. ടി, ശശി.പി, കുടുംബശ്രീ സിഡിഎസ് ചെയർ പേഴ്സൺ കെ.പി. ശ്യാമള, എം.എം. അനിത എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/246634/celebrated-malayalam-language-day)