തളിപ്പറമ്പ: തളിപ്പറമ്പ താലൂക്ക് ഹോസ്പിറ്റലിൽ ഡയാലിസിസ് ചെയ്യുന്ന രോഗികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും, മാസത്തിൽ രണ്ട് തവണയെങ്കിലും കൺസൽട്ടന്റ് നെഫ്രോളജിസ്റ്റിന്റെ സേവനം ഉറപ്പ് വരുത്തണമെന്നും, മലയോര മേഖലയിൽ നിന്നുൾപ്പെടെ ദിനം പ്രതി നൂറു കണക്കിന് രോഗികൾ എത്തിപ്പെടുന്ന താലൂക്ക് ഹോസ്പിറ്റലിൽ സ്ഥിരം നെഫ്രോളജി ഡോക്ടറുടെ സേവനം ആരംഭിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ നടത്തണമെന്നും, ടെക്‌നിഷ്യൻ മാരെ നിയമിക്കുമ്പോൾ വളരെ എക്സ്പീരിയൻസ് ആയുള്ളവരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി തളിപ്പറമ്പ താലൂക്ക് ഹോസ്പിറ്റലിൽ എച്ച്. എം. സി അധ്യക്ഷ കൂടിയായ തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിക്ക് നിവേദനം നൽകി. പ്രസിഡന്റ് കെ. പി നൗഷാദ്, ജന. സെക്രട്ടറി എൻ. എ. സിദ്ദീഖ്, ട്രഷറർ ഷബീർ മുക്കോല, ഭാരവാഹികളായ മുഹമ്മദ് അഷ്‌റഫ്, ഫിയാസ് അള്ളാംകുളം, ഹനീഫ മദ്രസ്സ തുടങ്ങിയവർ സംബന്ധിച്ചു.
Youth League submits petition