തളിപ്പറമ്പ്: പട്ടുവം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മിഷൻ,ജി ആർ സി, സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് (ശാസ്ത്ര) സർവീസ് പ്രൊവൈഡിങ് സെൻറർ നേതൃത്വത്തിൽ വനിതാ സംരക്ഷണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മുറിയാത്തോടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ജില്ല വനിത സംരക്ഷണ ഓഫീസർപി സുലജ ഉദ്ഘാടനം ചെയ്തു .പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു. കുടുംബത്തിനകത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, വാക്കുകൊണ്ടും, നോക്കു കൊണ്ടും ശല്യപ്പെടുത്താൻ ശ്രമിച്ചാൽ ഉണ്ടാകുന്ന നിയമ നടപടികൾ എന്നിവയെ കുറിച്ച് ശാസ്ത്ര സെക്രട്ടരിയേറ്റ് അംഗം അഡ്വ: ഏ കെ ധനലക്ഷമി ക്ലാസ്സ് എടുത്തു.
ശാസ്ത്ര ജനറൽ സെക്രട്ടരിവി ആർ വി ഏഴോം മുഖ്യ പ്രഭാഷണം നടത്തി. പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, ശാസ്ത്ര സെക്രട്ടറിയേറ്റ് അംഗം പി പി കുഞ്ഞിരാമൻ സംസാരിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത സ്വാഗതവും കുടുംബശ്രീ സി ഡി എസ് ജെൻഡർ കമ്മ്യൂണിറ്റി കൗൺസിലർ വി ശ്രീജ നന്ദിയും പറഞ്ഞു.
A women protection awareness class