സ്വച്ഛത ഹി സേവ, മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ആന്തൂർ നഗരസഭ വെള്ളിക്കീൽ ഇക്കോ പാർക്കിന് സമീപം മനുഷ്യ ചങ്ങലയും ശുചീകരണ യജ്ഞവും നടത്തി. വെള്ളിക്കീൽ ഇക്കോ പാർക്കിന് സമീപം സംഘടിപ്പിച്ച പരിപാടി നഗരസഭ വൈസ് ചെയർപേഴ്സൺ വി സതി ദേവി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി കെ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എൻ അനീഷ് സ്വാഗതം ആശംസിച്ചു.വാർഡ് കൺവീനർ എം മധുസൂദനൻ, സ്റ്റംസ് കോളേജ് എൻ എസ് എസ് കോർഡിനേറ്റർ ശാലിനി ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് സ്റ്റംസ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ, കൗൺസിലേഴ്‌സ്, ഹരിതകർമ്മസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, പൊതുജങ്ങൾ തുടങ്ങിയവർ ആണി നിരന്ന് മനുഷ്യ ചങ്ങല തീർത്തു. ശേഷം വെള്ളിക്കീൽ ഇക്കോ പാർക്ക് മുതൽ മൊറാഴ ആർട്സ് ആന്റ് സയൻസ് കോളേജ് വരെയുള്ള പരിസരം ശുചീകരിച്ചു.
Vellikkeel eco park