ധർമ്മശാല: ആന്തുർ നഗര സഭയിൽമെൻസ്ട്രുവൽ കപ്പ് ഉപയോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. മെൻസ്ട്രുവൽ കപ്പിൻ്റെ ഉപയോഗം മൂലം പാഡുകളുടെ ഉപയോഗം കുറക്കുമെന്നും തൽഫലമായി അതു പാഡ് ഉപയോഗിക്കുമ്പോഴുള്ള പ്രശ്നങ്ങൾക്കും ഉപയോഗിച്ച പാഡ് മൂലമുണ്ടാകുന്ന മാലിന്യ കൈകാര്യം ചെയ്യുന്ന പ്രശ്നവും ഗണ്യമായിപരിഹരിക്കുവാനും സാധിക്കുമെന്നും ചെയർമാൻ പി മുകുന്ദൻ ക്ലാസ് ഉൽഘാടനം ചെയ്തു കൊണ്ട് അറിയിച്ചു. മുന്നൂറ് കപ്പുകൾ അടിയന്തരമായി നഗര സഭ വിതരണം ചെയ്യുമെന്നും ചെയർമാൻ അറിയിച്ചു.
കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും ഘട്ടം ഘട്ടമായി കൂടുതൽ മെൻസ്ട്രുവൽ കപ്പ് കൂടുതൽ ആളുകൾക്ക് വിതരണം ചെയ്യുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. ക്ലാസിൽ നഗര സഭ കൗൺസിലർമാർ, സിഡിഎസ് അംഗങ്ങൾ, ആശാ വർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഡോ. ജസ്ന ക്ലാസ് നയിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. മുഹമ്മദ് കുഞ്ഞി ഡോ. ഹൃദ്യ എന്നിവർ സംസാരിച്ചു.
Menstrual Cup Usage Training Class