---
title: "കുപ്പം, മുക്കുന്ന്, ഇരിങ്ങൽ,പാച്ചേനി, തിരുവട്ടൂർ തിരദേശ റൂട്ടിൽ ബസ് സർവീസ് ആരംഭിക്കണം: ഇരിങ്ങൽ വാർഡ് കോൺഗ്രസ് കമ്മിറ്റി"
english_title: "Iringal Ward Congress Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237416/iringal-ward-congress-committee"
published_at: "2024-09-23T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f10b8089cfa_news-card.jpg"
keywords: []
---

# കുപ്പം, മുക്കുന്ന്, ഇരിങ്ങൽ,പാച്ചേനി, തിരുവട്ടൂർ തിരദേശ റൂട്ടിൽ ബസ് സർവീസ് ആരംഭിക്കണം: ഇരിങ്ങൽ വാർഡ് കോൺഗ്രസ് കമ്മിറ്റി

> **Lead Summary:** **പരിയാരം : **കുപ്പം, മുക്കുന്ന്, ഇരിങ്ങൽ,പാച്ചേനി, തിരുവട്ടൂർ തിരദേശ റൂട്ടിൽബസ് സർവീസ് ആരംഭിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇരിങ്ങൽ വാർഡ് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ ഇ വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു.

## Article Content

**പരിയാരം : **കുപ്പം, മുക്കുന്ന്, ഇരിങ്ങൽ,പാച്ചേനി, തിരുവട്ടൂർ തിരദേശ റൂട്ടിൽബസ് സർവീസ് ആരംഭിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇരിങ്ങൽ വാർഡ് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ ഇ വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു.

ടി സൗമിനി , വി. ബീ കുബേരൻ നമ്പൂതിരി ,പയ്യരട്ട നാരായണൻ,കെ തമ്പാൻ നമ്പ്യാർ, ഒ. മുകുന്ദൻ, ഒ.പി. മൊയ്തീൻ ,കെ സജീവൻ ,കെ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ തമ്പാൻ നമ്പ്യാർ (പ്രസിഡൻറ് ), ഒ. മുകുന്ദൻ, എം . ഷക്കിന (വൈ: പ്രസിഡൻ്റ്) കെ സജീവൻ ,കെ ചന്ദ്രൻ , അജിതാ രത്നാകരൻ (ജനറൽ സെക്രട്ടറി)ഒ.പി. മൊയ്തീൻ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237416/iringal-ward-congress-committee)