കോളജുകളിലെ അഭ്യാസപ്രകടനം: വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കോളജുകളിലെ അഭ്യാസപ്രകടനം: വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം
Sep 14, 2024 02:42 PM | By Sufaija PP

കോഴിക്കോട്: ഫാറൂഖ് കോളജിലെയും കണ്ണൂർ കാഞ്ഞിരോട് കോളജിലെയും വിദ്യാർഥികൾ ഓണാഘോഷത്തിന്റെ ഭാഗമായി അഭ്യാസ പ്രകടനം നടത്തിയ വാഹനങ്ങളെല്ലാം കസ്റ്റഡിയിലെടുക്കാൻ ഹൈക്കോടതി നിർദേശം. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയിട്ടുണ്ടോയെന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധിക്കണം. അഭ്യാസപ്രകടനം നടത്തിയ വാഹനത്തിന്‍റെ ഉടമയ്ക്കും ഡ്രൈവര്‍ക്കും കൂടെ സഞ്ചരിച്ചവര്‍ക്കും എതിരെ കേസെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഓണാഘോഷത്തിന്‍റെ പേരിലുള്ള അതിരു വിടലുകളിലാണ് ഹൈക്കോടതിയുടെ ഇടപെടൽ കർശന നടപടിയെടുക്കാനാണ് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. അഭ്യാസ പ്രകടനങ്ങൾ നടത്തിയ വാഹനത്തിലുണ്ടായിരുന്നവരുടെ പേര് വിവരങ്ങള്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. നടപടിക്രമം പാലിച്ച് വാഹന റജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിടിച്ചെടുത്ത വാഹനങ്ങള്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറണമെന്ന് ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു. വാഹനങ്ങള്‍ക്ക് അയ്യായിരം രൂപ വീതം പിഴ ചുമത്തണം. ഗതാഗത വകുപ്പ് കമ്മിഷണര്‍ രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും നിർദേശമുണ്ട്.

കലാലയങ്ങളിൽ ഇത്തരത്തിൽ അതിരുവിട്ട അഭ്യാസപ്രകടനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവിക്കും, ഗതാഗത കമ്മീഷണർക്കും കോടതി നിർദേശം നൽകി. അതിനിടെ അതിരുവിട്ട ഓണാഘോഷത്തിൽ കോഴിക്കോട് ഫാറൂഖ് കോളജിലെ 9 വിദ്യാർഥികൾക്ക് എതിരെ ഫറോക്ക് പൊലീസ് കേസ് എടുത്തു. അപകടകരമാംവിധം വാഹനം ഓടിച്ചതിനും ഗതാഗതം തടസം സൃഷ്ടിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. നിയമ ലംഘനം നടത്തിയതിന് 10 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വാഹന ഘോഷയാത്രയിൽ മോട്ടോർ വാഹന വകുപ്പും കേസ് എടുത്തിരുന്നു.

High Court order to impound vehicles

Next TV

Related Stories
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ബന്ധുക്കളെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും.

Jul 8, 2025 11:36 AM

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ബന്ധുക്കളെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും.

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ബന്ധുക്കളെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം...

Read More >>
മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച  10 യൂത്ത് ലീഗ് പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു.

Jul 8, 2025 11:21 AM

മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച 10 യൂത്ത് ലീഗ് പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു.

മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച 10 യൂത്ത് ലീഗ് പ്രവർത്തകരുടെ പേരിൽ പോലീസ്...

Read More >>
നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും,ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല,യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ല :കെബി ഗണേഷ്കുമാർ.

Jul 8, 2025 11:09 AM

നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും,ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല,യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ല :കെബി ഗണേഷ്കുമാർ.

നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും,ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല,യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ല :കെബി...

Read More >>
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടം :ദൗത്യസംഘം സ്ഥലത്തെത്തി

Jul 8, 2025 10:27 AM

ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടം :ദൗത്യസംഘം സ്ഥലത്തെത്തി

ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടം :ദൗത്യസംഘം സ്ഥലത്തെത്തി...

Read More >>
I. V. ദാസ് അനുസ്മരണം സംഘടിപ്പിച്ചു

Jul 8, 2025 10:23 AM

I. V. ദാസ് അനുസ്മരണം സംഘടിപ്പിച്ചു

I. V. ദാസ് അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ബസ് പണിമുടക്ക് ആരംഭിച്ചു

Jul 8, 2025 10:18 AM

ബസ് പണിമുടക്ക് ആരംഭിച്ചു

ബസ് പണിമുടക്ക് ആരംഭിച്ചു...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall