---
title: "രാഘവൻ കടന്നപ്പള്ളിയെ പരിയാരം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു"
english_title: "Raghavan Kadanapalli"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/235420/raghavan-kadanapalli"
published_at: "2024-09-13T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e460e9f2ddd_news-card.jpg"
keywords: []
---

# രാഘവൻ കടന്നപ്പള്ളിയെ പരിയാരം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

> **Lead Summary:** **പരിയാരം:** ഏറ്റവും മികച്ച പ്രാദേശിക ലേഖകനുള്ള കെ.രാഘവന്‍മാസ്റ്റര്‍ മാധ്യമ അവാര്‍ഡ് നേടിയ പരിയാരം പ്രസ്‌ക്ലബ്ബ് രക്ഷാധികാരിയും മാധ്യമം പയ്യന്നൂര്‍ ലേഖകനുമായ രാഘവന്‍ കടന്നപ്പള്ളിയെ പ്രസ് ക്ലബ്ബ് അനുമോദിച്ചു. കെ.എസ്.എസ് ടവറിലെ പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഗ്യാസ്‌ട്രോ എന്‍ഡ്രോളജി വിഭാഗം തലവന്‍ ഡോ.പ്രവീണ്‍കുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

## Article Content

**പരിയാരം:** ഏറ്റവും മികച്ച പ്രാദേശിക ലേഖകനുള്ള കെ.രാഘവന്‍മാസ്റ്റര്‍ മാധ്യമ അവാര്‍ഡ് നേടിയ പരിയാരം പ്രസ്‌ക്ലബ്ബ് രക്ഷാധികാരിയും മാധ്യമം പയ്യന്നൂര്‍ ലേഖകനുമായ രാഘവന്‍ കടന്നപ്പള്ളിയെ പ്രസ് ക്ലബ്ബ് അനുമോദിച്ചു. കെ.എസ്.എസ് ടവറിലെ പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഗ്യാസ്‌ട്രോ എന്‍ഡ്രോളജി വിഭാഗം തലവന്‍ ഡോ.പ്രവീണ്‍കുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍ മുഖ്യാതിഥിയായിരുന്നു.ജയരാജ് മാതമംഗലം, ഒ.കെ.നാരായണന്‍ നമ്പൂതിരി, ശ്രീകാന്ത് പാണപ്പുഴ, കെ.പി.ഷനില്‍, നജ്മുദ്ദീന്‍ പിലാത്തറ, പപ്പന്‍ കുഞ്ഞിമംഗലം, അജ്മല്‍ തളിപ്പറമ്പ്, രാജേഷ് പഴയങ്ങാടി, ഭാസ്‌ക്കരന്‍ വെള്ളൂര്‍, പ്രണവ് പെരുവാമ്പ, കെ.ദാമോദരന്‍, ടി.ബാബു പഴയങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/235420/raghavan-kadanapalli)