---
title: "പട്ടുവം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "Pattuvam Gram Panchayat organized Onagosham"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/235304/pattuvam-gram-panchayat-organized-onagosham"
published_at: "2024-09-13T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3f42e14822_news-card.jpg"
keywords: []
---

# പട്ടുവം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: ** പട്ടുവം ഗ്രാമ പഞ്ചായത്ത് ഓണാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതി , കുടുംബശ്രീ സി ഡി എസ്, കൃഷി, വെറ്ററിനറി , പഞ്ചായത്ത് ജീവക്കാരുടെയും കൂട്ടായ്മയിലാണ് ഓണാഘോഷം നടത്തിയത്.

## Article Content

**തളിപ്പറമ്പ: ** പട്ടുവം ഗ്രാമ പഞ്ചായത്ത് ഓണാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതി , കുടുംബശ്രീ സി ഡി എസ്, കൃഷി, വെറ്ററിനറി , പഞ്ചായത്ത് ജീവക്കാരുടെയും കൂട്ടായ്മയിലാണ് ഓണാഘോഷം നടത്തിയത്.

മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ആഘോഷത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി, വൈസ് പ്രസിഡണ്ട് വി വി രാജൻ, സ്ഥിരം സമിതി ചെയർമാൻമാരായ പി കുഞ്ഞികൃഷ്ണൻ, സീനത്ത് മoത്തിൽ, എം സുനിത, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത, ഗ്രാമപഞ്ചായത്ത് സെക്രട്ടരി ബിനുവർഗീസ്, അസി: സെക്രട്ടരി പി വി അനിൽകുമാർ, അസി: എഞ്ചിനീയർ സി അശ്വിനി, കൃഷി ഓഫീസർ രാഗിഷ രാമദാസ്, വെറ്ററിനറി ഡോക്ടർ പി ആർ ആര്യ, ഹോമിയേ ഡോ: കെ ജി റൊണാൾഡ് തുടങ്ങിയവർ പങ്കെടുത്തു. ഓണപ്പൂക്കളം ഒരുക്കുകയും ഓണ സദ്യയും നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/235304/pattuvam-gram-panchayat-organized-onagosham)