കല്യാശ്ശേരി കെപി ആർ സ്മാരക ഗവ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രവൃത്തി ഉദ്ഘാടനം സെപ്തംബർ 13 ന് രാവിലെ 11 മണിക്ക് എം വിജിൻ എം എൽ എ നിർവഹിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിണ്ടന്റ് പി പി ദിവ്യ അധ്യക്ഷത വഹിക്കും. പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് കിഫ്ബി മുഖേന സർക്കാർ 3.90 കോടി രൂപയാണ് കെട്ടിട നിർമ്മാണത്തിന് അനുവദിച്ചത്.
ഗ്രൗണ്ട് ഫ്ലോർ ഉൾപ്പടെ 2 നിലകളിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ 9 ക്ലാസ് റൂം, സയൻസ് ലാബ്, ഓഫീസ് റൂം, ലൈബ്രറി, ഡൈനിംഗ് ഹാൾ, വാഷിംഗ് റും, ടോയ് ലറ്റ്, സ്റ്റെയർ റൂം ലൈബ്രറി ഉൾപ്പടെയുളള സൗകര്യം ഉണ്ടാകും. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ടേഷനാണ് (കില ) പദ്ധതിയുടെ നിർവഹണ ചുമതല. പദ്ധതി പൂർത്തിയാകുന്നതോടെ സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും ഉയർത്തുന്നതിനും സ്കൂളിനെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും സാധിക്കുമെന്ന് എം വിജിൻ എം എൽ എ പറഞ്ഞു
Kalyassery Govt Higher Secondary School