തളിപ്പറമ്പ് : പട്ടുവം ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള സൗജന്യ ആയുഷ് ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്, നേത്രരോഗ വിദഗ്ധൻ്റെ പരിശോധന, വിദഗ്ധ ഡോക്ടർമാരുടെ പരിശോധന ചെയർ യോഗ പരിശീലനം, ജീവിത ശൈലി രോഗങ്ങൾക്കുള്ള യോഗ പരിശീലനം, പ്രമേഹം, വിളർച്ച എന്നിവക്കുള്ള രക്ത പരിശോധന എന്നി സൗജന്യ സേവനങ്ങൾ ക്യാമ്പിൽ വെച്ച് നല്കി.
മുറിയാത്തോടെ പട്ടുവം ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് ക്യാമ്പ് നടന്നത്. . പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മoത്തിൽ അധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടരി ബിനുവർഗിസ് എന്നിവർ പ്രസംഗിച്ചു. നേത്രരോഗ വിദഗ്ധൻ ഡോ: ജി അലോക് , കുറ്റ്യേരി എ പി എച്ച് സി യിലെ ഡോ: പി സ്മിത എന്നിവർ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സെടുത്തു .
പട്ടുവം ഗവ: ആയുർവേദ ആശുപത്രി നേഴ്സ് ഷിജി രാജേഷ്, ഫാർമസിസ്റ്റ് പി വി ശ്രീകല, അറ്റൻഡൻ്റ് കെ പുഷ്പലത, വി ഷീമ തുടങ്ങിയവർ ക്യാമ്പിൽ പരിശോധനക്കെത്തിയ വയോജനങ്ങൾക്ക് സൗജന്യ മരുന്നുവിതരണത്തിന് നേതൃത്വം നല്കി. പട്ടവും ഗവ: ആയുർവേദപത്രി ആശുപത്രി മെഡിക്കൽ ഓഫീസർ സി ആർ അമ്പിളി സ്വാഗതവും യോഗ ഇൻസ്ട്രക്ടർ ടി വി എം ഷീമ നന്ദിയും പറഞ്ഞു . ഭാരതീയ ചികിത്സ വകുപ്പ് , നാഷണൽ ആയുഷ്മിഷൻ, പട്ടുവം ഗ്രാമ പഞ്ചായത്ത് ഗവ: ആയുർവേദ ഡിസ്പെൻസറി, പട്ടുവം ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ്സ് സെൻറർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
Free Ayush Ayurveda mega medical camp