ധർമ്മശാല: ആന്തൂർ നഗരസഭ മാലിന്യ മുക്തം നവകേരളം 2024-25 ജനകീയ ക്യാമ്പയിൻ നഗരസഭാതല നിർവ്വഹണ സമിതി രൂപീകരണയോഗം ചേർന്നു. വൈസ് ചെയർ പേഴ്സൺ വി. സതീദേവിയുടെ അദ്ധ്യക്ഷതയിൽ ചെയർമാൻ പി. മുകുന്ദൻ യോഗം ഉൽഘാടനം ചെയ്തു. കർമ്മപദ്ധതി സെക്രട്ടറി പി.എൻ അനീഷ് വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. ആമിന ടീച്ചർ, പി.കെ. മുഹമ്മദ് കുഞ്ഞി , ഓമന മുരളീധരൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
ക്ലീൻ സിറ്റി മാനേജർ ടി. അജിത് സ്വാഗതവും സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ ജോഷ്വാ ജോസഫ് നന്ദിയും രേഖപ്പെടുത്തി. നഗരസഭ പരിധിയിലെ വിവിധ സ്ഥാപന മേധാവികൾ, രാഷ്രീയപ്പാർട്ടി പ്രതിനിധികൾ, സാംസ്കാരിക സാമൂഹ്യ സംഘടനാ പ്രതിനിധികൾ, പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികൾ, ഐഡി പ്ലോട്ട് പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ കുടുംബശ്രീ സിഡിഎസ്, എഡി എസ് പ്രതിനിധികൾ യുവജന വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ , വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
യോഗത്തിൽ നഗരസഭയുടെ മാലിന്യ മുക്ത പദ്ധതികളുടെ അവലോകനവും ഭാവി തുടർപ്രവർത്തങ്ങളുടെ നിർവ്വഹണം വിശദമായി ചർച്ച ചെയ്യുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു.
Antoor Municipal Corporation held a meeting