പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ക്യാമ്പസിൽ സ്ഥലം കയ്യേറി നിർമ്മാണ പ്രവർത്തി; യു.ഡി.ഫ് ജില്ലാ നേതാക്കൾ സന്ദർശിച്ചു

പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ക്യാമ്പസിൽ സ്ഥലം കയ്യേറി നിർമ്മാണ പ്രവർത്തി; യു.ഡി.ഫ് ജില്ലാ നേതാക്കൾ സന്ദർശിച്ചു
Sep 8, 2024 08:03 PM | By Sufaija PP

പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ക്യാംപസിൽസി.പി.എമ്മിൻ്റെ നേതൃത്വത്തിൽ സൊസൈറ്റിയുടെ മറവിൽ കൈയ്യേറ്റം നടന്ന കെട്ടിടം യു.ഡി.ഫ്ജില്ലാ നേതാക്കളുടെ സംഘം സന്ദർശിച്ചു. കൈയ്യേറ്റം വിലയിരുത്തിയ ശേഷം യു ഡി.എഫ് ജില്ലാ ചെയർമാൻ പി ടി മാത്യുവിന്റെ നേതൃത്വത്തിൽ നേതാക്കൾ ആശുപത്രി വികസന സമിതി ചെയർമാൻ ജില്ലാകളക്ടർക്കും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പരാതി നൽകി.

സി.പി.എം നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കൽ കോളേജ് എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റ്(പാംകോസ്) എന്ന സഹകരണ സ്ഥാപനം അനുമതിയില്ലാതെ ബാങ്ക്ആരംഭിക്കാനായി കെട്ടിടം കയ്യേറി നിർമ്മാണ പ്രവർത്തനം നടത്തുന്നതായി പരാതി ഉയർന്നിരുന്നു. പാംകോസ് എന്ന സഹകരണ സ്ഥാപനത്തിന് കാന്റിൻ നടത്താൻ മുൻ ഭരണ സമിതി അംഗീകാരം നൽകിയതിന്റെ അടിസ്ഥാനത്തിൽ കാമ്പസിനകത്തെ പല സ്ഥലങ്ങളും കൈയ്യേറി വിപുലീകരിച്ച് വിവിധ സ്ഥലങ്ങളിലായി കൈയ്യേറ്റം നടത്തുകയാണ്.

ദക്ഷിണേന്ത്യയിലെ മികച്ച ആശുപത്രികളിൽ ഒന്നായിരുന്ന പരിയാരം മെഡിക്കൽ കോളേജ് ഗവണ്മെന്റ് ഏറ്റെടുത്ത് നടത്താൻ തുടങ്ങിയതിനു ശേഷം പാർട്ടി ഗുണ്ടകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. കച്ചവട കേന്ദ്രമായി പരിയാരം മെഡിക്കൽ കോളേജ്മാറി.മെഡിക്കൽ കോളേജിലെ എന്ന നിലകളിലും കച്ചവടം നടത്തുന്ന കേന്ദ്രമായി മാറി. അത്തരമൊരു സൊസൈറ്റിക്ക് വേണ്ടിയാണ് കെട്ടിടം പൊളിച്ചു അനധികൃത നിർമ്മാണം നടക്കുന്നത്. ഇവിടെനടക്കുന്ന കൊള്ളക്കെതിരെ യുഡിഫ് ശക്തമായി രംഗത്ത് വരുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ പി ടി മാത്യു പറഞ്ഞു.

മെഡിക്കൽ കോളേജിനകത്ത് നിരവധി പ്രശ്നങ്ങളുണ്ട്. പേ പാർക്കിംഗ് സംവിധാനത്തിൻ്റെ ഭാഗമായി ലഭിക്കുന്ന ഭീമമായ തുക എവിടെക്കാണ് പോകുന്നതെന്ന് വ്യക്തമല്ല. ആശുപത്രി വികസന സമിതി സിപിഎം വൽകൃതമായ ഒന്നാണ് അതിനാൽ മെഡിക്കൽ കോളേജിനെ സംരക്ഷിച്ചെടുക്കുന്നതിനുള്ള പോരാട്ടമാണ് നമ്മൾ ചെയ്യേണ്ടത് എന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദു്‌ദുൽ കരീം ചെലേരി പറഞ്ഞു. അടുത്ത ദിവസംമെഡിക്കൽ കോളേജ് പരിസരത്ത് സമര പ്രഖ്യാപന കൺവെൻഷൻ നടത്തി മെഡിക്കൽ കോളേജിനെ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരാനാവശ്യമായ നിരന്തര പ്രവർത്തനങ്ങൾ സജീവമാക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം.

സന്ദർശനത്തിൽ യു ഡി എഫ് നേതാക്കളായ ശ്രീ CA അജീർ, ജോസഫ് മുള്ളൻ. മട, വി.മോഹൻ, എം.പി ഉണ്ണികൃഷഷ്ണൻ ഇബ്രാഹിം കുട്ടി തിരുവട്ടൂർ കല്യാശ്ശേരി നിയോജക മണ്ഡലം UDF ചെയർമാൻ സുനിൽ പ്രകാശ്സുധീഷ് കടന്നപ്പള്ളി പിവി അബ്ദുൽ ഷുക്കൂർ, ജംഷീർ ആലക്കാട്, എന്നിവർ പ്രസ്ഥാവിച്ചു.

udf leaders

Next TV

Related Stories
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

May 11, 2025 08:23 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; 4 മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

May 11, 2025 05:22 PM

കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; 4 മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; 4 മരണം; ഒരാള്‍ക്ക് ഗുരുതര...

Read More >>
നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

May 11, 2025 05:19 PM

നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി...

Read More >>
കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ളോർ ആന്റ് ഓയിൽ മില്ലേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടന്നു

May 11, 2025 05:16 PM

കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ളോർ ആന്റ് ഓയിൽ മില്ലേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടന്നു

കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ളോർ ആന്റ് ഓയിൽ മില്ലേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം...

Read More >>
പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

May 11, 2025 02:29 PM

പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു

May 11, 2025 01:54 PM

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം...

Read More >>
Top Stories