തളിപ്പറമ്പ: ചീഫ് മെഡിക്കൽ ഓഫീസറായി സ്ഥാനം കയറ്റം ലഭിച്ച പട്ടുവം ഗവ: ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ: കെ എൻ അനുപമക്ക് യാത്രയയപ്പ് നല്കി . ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റിയും, ജനകീയ വികസന സമിതിയും, ആശുപത്രി ജീവനക്കാരും സംയുക്തമായാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്.
പട്ടുവം ഗവ: ആയുർവേദ ഡിസ്പെൻസറിയുടെ വികസന പ്രവർത്തനത്തിന് രൂപരേഖ തയ്യാറാക്കിയ ജനകീയ ഡോക്ടറാണ് അനുപമ . ആശുപത്രിയുടെ സൗകര്യക്കുറവും ഉപകരണങ്ങളുടെ അപര്യാപ്തതയും പരിഹരിക്കാൻ വികസന സമിതിയുമായി ചേർന്ന് പ്രവർത്തിച്ചു. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് ഡ്യുട്ടി സമയം കഴിഞ്ഞ് നാട്ടുകാരുടെ ഇടയിലേക്കിറങ്ങിയപ്പോൾ വ്യക്തികളും സ്ഥാപനങ്ങളുംസഹായം നല്കി ആശുപത്രിയിൽ ഏഴ് ലക്ഷത്തിലെറെ രൂപയുടെ വികസനം പ്രവർത്തനം നടത്തി . 2003 ൽ സർവ്വീസിൽ ചേർന്ന ഡേ: അനുപമ പട്ടുവം ഗവ: ആയുർവേദ ഡിസ്പെൻസറിയിലാണ് ആദ്യമായി ജോലിക്കെത്തിയത്. പിന്നീട് ചെങ്ങളായി, ചപ്പാരപ്പടവിലെതിരുവട്ടൂർ എന്നിവിടങ്ങളിലെ ഗവ: ആയുർവേദ ഡിസ്പെൻസറികളിലും സേവനം അനുഷ്ഠിച്ച ശേഷം വീണ്ടും പട്ടുവത്ത് തിരിച്ചെത്തുകയായിരുന്നു. കൂവോടെ തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രിയിൽ ചീഫ് മെഡിക്കൽ ഓഫീസറായാണ് പുതിയ നിയമനം .
ചപ്പാരപ്പടവ് തലവിലെ പരേതനായ പി നാരായണൻ മാസ്റ്റരുടെയും കെ സി വത്സല ടീച്ചറുടെയും മകളാണ്. റിട്ട: ഗവൺമെൻ്റ് ആയുർവേദ ഡോക്ടർ ജയപ്രകാശ് ഭർത്താവാണ് . എം ബി ബി എസ് കഴിഞ്ഞ വിഷ്ണു, കോഴിക്കോട് ഗവ: മെഡിക്കൽ കോളേജിലെ എം ബി ബി എസ് വിദ്യാർത്ഥി ഹൃദ്വിക്ക് മക്കളാണ്. ആശുപത്രിയിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ , പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ പി പി സുകുമാരി, ടി ദാമോദരൻ, സി നാരായണൻ, പി പി സുരേഷ്, ടി ഗോപി, എം കരുണാകരൻ, പി കെ രാജേന്ദ്രൻ മാസ്റ്റർ, പട്ടുവം ഗവ: ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ സി ആർ അമ്പിളി എന്നിവർ പ്രസംഗിച്ചു. പട്ടുവം ഗവ: ആയുർവേദ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റ് പി വി ശ്രീകല സ്വാഗതവും ഡോ: കെ എൻ അനുപമ മറുപടി പ്രസംഗവും നടത്തി.
Dr.anupama k n