---
title: "യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി ഏമ്പേറ്റിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ചു"
english_title: "Youth Congress Pariyaram Mandal Committee organized a protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233569/youth-congress-pariyaram-mandal-committee-organized-a-protest"
published_at: "2024-09-06T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66da7bff51e60_news-card.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി ഏമ്പേറ്റിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**ആഭ്യന്തര അധോലോകത്തിന് എതിരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന പ്രസിഡന്റ്‌, വൈസ് പ്രസിഡന്റുമാർ തുടങ്ങിയ നേതാക്കളെ ക്രൂരമായി മർദിച്ചതിലും, അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏമ്പേറ്റിൽ പ്രതിഷേധ പ്രകടനവും, റോഡ് ഉപരോധവും സംഘടിപ്പിച്ചു.

## Article Content

**പരിയാരം :**ആഭ്യന്തര അധോലോകത്തിന് എതിരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന പ്രസിഡന്റ്‌, വൈസ് പ്രസിഡന്റുമാർ തുടങ്ങിയ നേതാക്കളെ ക്രൂരമായി മർദിച്ചതിലും, അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏമ്പേറ്റിൽ പ്രതിഷേധ പ്രകടനവും, റോഡ് ഉപരോധവും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ്‌ കെ വി സുരാഗ്,മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പി വി സജീവൻ,തളിപ്പറമ്പ ബ്ലോക്ക്‌ കോൺഗ്രസ് ട്രഷറർ ഇ വിജയൻ മാസ്റ്റർ, കെ എസ് യു ജില്ല സെക്രട്ടറി സൂരജ് പരിയാരം, ജെയ്സൺ പരിയാരം, സജിൻ വണ്ണരാത്ത്, ജീസൺ ലൂയിസ്, സുധീഷ് എം, അജ്നാസ് ഇരിങ്ങൽ,മോറിസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233569/youth-congress-pariyaram-mandal-committee-organized-a-protest)