ആന്തൂർ നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തിൽ നഗരസഭാ തല കേര കർഷക സംഗമവും മണ്ണ് പരിശോധനാ ക്യാമ്പയിനും സൂക്ഷ്മ മൂലകങ്ങളുടെ വിതരണ ഉൽഘാടനവും നടത്തി ആഗസ്റ്റ് 24 ന് ധർമ്മശാലയിൽ ഉള്ള കൽക്കോ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് മണ്ണ് പരിപോഷണ പദ്ധതി പ്രകാരം കർഷകർക്കുള്ള സൂഷ്മ മൂലകങ്ങൾ വിതരണം ചെയ്യ്ത് കൊണ്ട് ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർപേഴ്സൺ വി സതീദേവി അധ്യക്ഷത വഹിച്ചു . തളിപ്പറമ്പ് കൃഷി അസിസ്റ്റൻറ് ഡയറക്ടർ കെ സതീഷ് കുമാർ പദ്ധതി വിശദീകരിച്ചു. കിസാൻ വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. ജയരാജ് ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ വി പ്രേമരാജൻ മാസ്റ്റർ കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ , ഓമന മുരളീധരൻ, പി കെ മുഹമ്മദ് കുഞ്ഞി, എം ആമിന ടീച്ചർ, വാർഡ് കൗൺസിലർ മാരായ ടി കെ വി നാരായണൻ, നളിനി എംപി എന്നിവർ ആശംസകൾ പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് കെ വി.കെ. യുടെ വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിതരണവും നടന്നു. ചടങ്ങിൽ പങ്കെടുത്തവർക്ക് അസിസ്റ്റൻ്റ് കൃഷി ഓഫീസർ ശ്രീമതി കെ സി വിജയകുമാരി നന്ദി പറഞ്ഞു.
Antur Municipality organized Kera Farmers Meeting