തളിപ്പറമ്പ: തെങ്ങിൻ്റെ നാടായ കേരളത്തിൽ തെങ്ങിൻ്റെ ഉല്പാദനക്ഷമത കുറഞ്ഞുവെന്ന് ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ഗംഗാധരൻ പറഞ്ഞു . പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെയും പട്ടുവം കൃഷിഭവൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക യായിരുന്നു അദ്ദേഹം . ഈ മേഖലയിൽ മികച്ച സാങ്കേതിക വിദ്യ ഉപയോഗിക്കാത്തതാണ് ഇതിനു കാരണം . കാർഷിക രംഗത്ത് ഉല്പാദനവും വരുമാനവും കൂട്ടാൻ മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണം. കൃഷിപ്പണിയെ കൃഷി ഉദ്യോഗമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
മുറിയാത്തോടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വിവിധ കാർഷിക മേഖലകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച കർഷരായ വി വി ഖദീജ (കാവുങ്കൽ), കെ നാരായണി (മുറിയാത്തോട്), എൻ നാരായണി (പടിഞ്ഞാറെ ചാൽ ), എം പി രേണുക ( മാണുക്കര), അരുണിമ രാജേഷ് ( കയ്യംതടം), പി നികേഷ് (പരണൂൽ) , കെ ഭാസ്ക്കരൻ ( പറപ്പൂൽ), കെ ഷൈമത്ത് ( ഇടമുട്ട് ), എം സുരേഷ് (കാവുങ്കൽ), എം വി ശാലിനി (കാവുങ്കൽ), പി മനോജ് കുമാർ (കാവുങ്കൽ), പി വിപിൻ (പരണൂൽ), പൂമ്പാറ്റ സ്വാശ്രയ സംഘം ( കാവുങ്കൽ), മൈലാട്ട് ചന്ദ്രൻ ( മുള്ളൂൽ) എന്നിവരെ ആദരിച്ച് ഉപഹാര സമർപ്പണം നടത്തി.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ആനക്കീൽ ചന്ദ്രൻ ,പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, സ്ഥിരം സമിതി ചെയർമാൻമാരായ പി കുഞ്ഞികൃഷ്ണൻ, സീനത്ത് മoത്തിൽ, എം സുനിത, ഗ്രാമപഞ്ചായത്ത് മെമ്പർ വി ആർ ജോത്സ്ന ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിനു വർഗീസ്, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത, മുറിയാത്തോട് വെറ്ററിനറി സർജൻ ഡോ: പി ആർ ആര്യ, പട്ടുവം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി വി ബാലകൃഷ്ണൻ, ജില്ലാ കാർഷിക വികസന സമിതി അംഗം ടി ഗോപി, കാർഷിക വികസന സമിതി അംഗങ്ങളായ ടി ലത, ടി ദാമോദരൻ, പി പി സുബൈർ , മീത്തൽ കരുണാകരൻ, ടി വി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ രാഗിഷ രാമദാസ് സ്വാഗതവും കൃഷി അസിസ്റ്റൻറ് കെ മനേജ് കുമാർ നന്ദിയും പറഞ്ഞു.
farmers day celebration