---
title: "തളിപ്പറമ്പ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്കൂളിൽ സ്വാതന്ത്ര്യ ദിനവും ബഡ്‌സ് ഡേയും ആഘോഷിച്ചു"
english_title: "buds day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228609/buds-day"
published_at: "2024-08-16T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66becdec1ec25_news-card.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്കൂളിൽ സ്വാതന്ത്ര്യ ദിനവും ബഡ്‌സ് ഡേയും ആഘോഷിച്ചു

> **Lead Summary:** **പട്ടപ്പാറ : **തളിപ്പറമ്പ നഗര സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്കൂളിൽ സ്വാതന്ത്ര്യ ദിനവും ബഡ്‌സ് ഡേയും ആഘോഷിച്ചു. നഗര സഭ ചെയർ പേഴ്സൺ ശ്രീമതി മുർഷിദ കൊങ്ങായി പതാക ഉയർത്തി ബഡ്‌സ് ഡെയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ നട്ടു.

## Article Content

**പട്ടപ്പാറ : **തളിപ്പറമ്പ നഗര സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്കൂളിൽ സ്വാതന്ത്ര്യ ദിനവും ബഡ്‌സ് ഡേയും ആഘോഷിച്ചു. നഗര സഭ ചെയർ പേഴ്സൺ ശ്രീമതി മുർഷിദ കൊങ്ങായി പതാക ഉയർത്തി ബഡ്‌സ് ഡെയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ നട്ടു.

വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി പി മുഹമ്മദ് നിസാർ, ഷബിത എംകെ,റജുല പി, കൗൺസിലർമാരായ സിപി മനോജ്, സി വി ഗിരീശൻ, റഹ്മത്ത് ബീഗം, സജ്ന എം,റസിയ പി കെ നഗര സഭ സെക്രട്ടറി കെ പി സുബൈർ സുപ്രണ്ട് സുരേഷ് കസ്തൂരി നഗരസഭാ എൻജിനീയർ വി വിമൽകുമാർ, HS രഞ്ജിത്ത് എ കെ,സ്കൂൾ പ്രിൻസിപ്പൽ ഇർഷാദ് ഉഷാകുമാരി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണം നടത്തി. സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228609/buds-day)