---
title: "തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആചരിച്ചു"
english_title: "Thaliparamba Merchants Association celebrated Independence Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/228551/thaliparamba-merchants-association-celebrated-independence-day"
published_at: "2024-08-15T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66be243f4e174_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആചരിച്ചു

> **Lead Summary:** **തളിപ്പറമ്പ: **ഭാരതത്തിന്റെ എഴുപത്തിഏട്ടാമത് സ്വാതന്ത്ര്യ ദിനം രാജ്യമൊട്ടുക്കും ആഘോഷിക്കുന്ന വേളയിൽ ഉരുൾ പൊട്ടലിലും പ്രളയത്തിലും ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്കു അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ആഘോഷങ്ങൾ ഒഴിവാക്കി സ്വാതന്ത്ര്യ ദിനം തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ വ്യാപാര ഭവനിൽ ദേശീയ പതാക യൂണിറ്റ് പ്രസിഡന്റ്‌ കെ. എസ്‌. റിയാസ് ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശവും പ്രതിജ്ഞയും എടുത്തു കൊണ്ട് സ്വാതന്ത്ര്യ ദിനം ആചരിച്ചു.

## Article Content

**തളിപ്പറമ്പ: **ഭാരതത്തിന്റെ എഴുപത്തിഏട്ടാമത് സ്വാതന്ത്ര്യ ദിനം രാജ്യമൊട്ടുക്കും ആഘോഷിക്കുന്ന വേളയിൽ ഉരുൾ പൊട്ടലിലും പ്രളയത്തിലും ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്കു അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ആഘോഷങ്ങൾ ഒഴിവാക്കി സ്വാതന്ത്ര്യ ദിനം തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ വ്യാപാര ഭവനിൽ ദേശീയ പതാക യൂണിറ്റ് പ്രസിഡന്റ്‌ കെ. എസ്‌. റിയാസ് ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശവും പ്രതിജ്ഞയും എടുത്തു കൊണ്ട് സ്വാതന്ത്ര്യ ദിനം ആചരിച്ചു.

ചടങ്ങിൽ ജനറൽ സെക്രട്ടറി വി. താജുദ്ധീൻ, വൈസ് പ്രസിഡന്റ്‌ കെ. പി. മുസ്തഫ, കെ. അയൂബ്, സെക്രട്ടറി കെ. കെ. നാസർ, സംസ്ഥാന കൗൺസിൽ പി. സിദ്ധിഖ്, യൂത്ത് വിംഗ് പ്രസിഡന്റ്‌ ബി. ശിഹാബ്, പ്രവർത്തക സമിതി അംഗങ്ങൾ ആയ കെ. വി. സൈനുദ്ധീൻ, ഹനീഫ കോയിസ്,മുഹമ്മദ്‌ കുഞ്ഞി ചൊട്ട്,കെ. കെ. സി. മുസ്തഫ, ഖലീൽ, ശശിധരൻ, അഷ്‌കർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/228551/thaliparamba-merchants-association-celebrated-independence-day)