---
title: "മകളുടെ അസുഖം കൂടിയതിന് പാരമ്പര്യ വൈദ്യന്റെ വീട്ടിൽ കയറി അതിക്രമം: കേസെടുത്തു"
english_title: "A case was registered"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227875/a-case-was-registered"
published_at: "2024-08-13T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66baf4720450a_Untitled-2_web.jpg"
keywords: []
---

# മകളുടെ അസുഖം കൂടിയതിന് പാരമ്പര്യ വൈദ്യന്റെ വീട്ടിൽ കയറി അതിക്രമം: കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **ചികില്‍സിച്ച കുട്ടിക്ക് അസുഖം കൂടി, പാരമ്പര്യ വൈദ്യന്റെ വീട്ടിലെത്തി ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് രണ്ടുപേര്‍ക്കെതിരെ കേസ്. തൃച്ചംബരത്തെ ശ്രീരംഗം വീട്ടില്‍ ഇ.കെ.സുമംഗലയാണ്ഇത് സംബന്ധിച്ച് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.

## Article Content

**തളിപ്പറമ്പ്: **ചികില്‍സിച്ച കുട്ടിക്ക് അസുഖം കൂടി, പാരമ്പര്യ വൈദ്യന്റെ വീട്ടിലെത്തി ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് രണ്ടുപേര്‍ക്കെതിരെ കേസ്. തൃച്ചംബരത്തെ ശ്രീരംഗം വീട്ടില്‍ ഇ.കെ.സുമംഗലയാണ്ഇത് സംബന്ധിച്ച് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.

    ഇക്കഴിഞ്ഞ 9 ന് രാത്രി 7.30 നായിരുന്നു സംഭവം. സുമംഗലയുടെ പാരമ്പര്യ വൈദ്യനായ ഭര്‍ത്താവ് പി.വി.മാധവന്‍ നായര്‍ ചികില്‍സ നടത്തിയ കുട്ടിയുടെ മുത്തച്ഛനുള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെയാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227875/a-case-was-registered)