കണ്ണൂർ : വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ന്യൂഡൽഹിയിലേക്ക് മടങ്ങി. വൈകീട്ട് ആറ് മണിയോടെ വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ പ്രധാനമന്ത്രി ന്യൂഡൽഹിയിലേക്ക് മടങ്ങി. വയനാട്ടിൽനിന്ന് വ്യോമസേന ഹെലികോപ്റ്ററിൽ വൈകീട്ട് 5.45നാണ് പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയത്.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി എന്നിവർ വയനാട്ടിൽനിന്ന് പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, കെ കെ ശൈലജ ടീച്ചർ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദർവേശ് സാഹിബ്, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ യാത്രയാക്കി.
Prime Minister Narendra Modi returned to New Delhi