---
title: "രക്ത ഗ്രൂപ്പ് നിർണ്ണയവും രക്തദാന സേനാ രൂപീകരണവും സൗജന്യ ഷുഗർ, പ്രഷർ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു"
english_title: " sugar and blood pressure check up camp were organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226623/sugar-and-blood-pressure-check-up-camp-were-organized"
published_at: "2024-08-08T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b4950ef2fd9_Untitled-2-web.jpg"
keywords: []
---

# രക്ത ഗ്രൂപ്പ് നിർണ്ണയവും രക്തദാന സേനാ രൂപീകരണവും സൗജന്യ ഷുഗർ, പ്രഷർ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: ** പട്ടുവം മംഗലശേരി നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആൻഡ് ഗ്രന്ഥാലയം, യുവജനവേദി തളിപ്പറമ്പ് സഹകരണ ആശുപത്രിയുമായി സഹകരിച്ച് രക്ത ഗ്രൂപ്പ് നിർണ്ണയവും രക്തദാന സേനാ രൂപീകരണവും സൗജന്യ ഷുഗർ, പ്രഷർ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ: ** പട്ടുവം മംഗലശേരി നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആൻഡ് ഗ്രന്ഥാലയം, യുവജനവേദി തളിപ്പറമ്പ് സഹകരണ ആശുപത്രിയുമായി സഹകരിച്ച് രക്ത ഗ്രൂപ്പ് നിർണ്ണയവും രക്തദാന സേനാ രൂപീകരണവും സൗജന്യ ഷുഗർ, പ്രഷർ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുവജനവേദി പ്രസിഡണ്ട് പി പ്രണവ് അധ്യക്ഷത വഹിച്ചു . പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത് ബോധവൽക്കരണ ക്ലാസ് എടുത്തു . ആശാവർക്കർ കെ വി ശാന്ത, ശ്രീലക്ഷ്മി, ബബിത, മനീഷ, സെഫീന തുടങ്ങിയവർ ക്യാബിന് നേതൃത്വം നൽകി. പി പി പ്രണവ് സ്വാഗതവും കൃഷ്ണ അനൂപ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226623/sugar-and-blood-pressure-check-up-camp-were-organized)